മലപ്പുറം: കൊടിയ സംഘര്‍ഷത്തില്‍ നിന്നു കണ്ണൂര്‍ ശാന്തതയിലേക്കു വരുന്നതിനിടെ, മലപ്പുറത്ത് തിരൂര്‍ പറവണ്ണയില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍...
മലപ്പുറം: കൊടിയ സംഘര്‍ഷത്തില്‍ നിന്നു കണ്ണൂര്‍ ശാന്തതയിലേക്കു വരുന്നതിനിടെ, മലപ്പുറത്ത് തിരൂര്‍ പറവണ്ണയില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത് പുതിയ സംഘര്‍ഷത്തിനു വഴിമരുന്നിട്ടിരിക്കുന്നു.
സൗഫിര്, അഫ്സാര്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുസ്ലിം ലീഗാണ് ആക്രമണത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു. വൈകുന്നേരമായിരുന്നു സംഭവം.
പ്രദേശത്ത് കടുത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
ഇതിനിടെ, കണ്ണൂരില്‍ വ്യാഴാഴ്ച സിപിഎം, ബിജെപി കക്ഷികളെ ജില്ലാ കളക്ടര്‍ ചര്‍ച്ചയ്ക്കു വിളിച്ചു. മാഹി ഇരട്ടക്കൊലപാതകങ്ങളെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കളക്ടര്‍ സമാധാന നീക്കം നടത്തുന്നത്.
വൈകിട്ട് ആറുമുതല്‍ കണ്ണൂര്‍ കളക്ടറേറ്റിലാണ് ചര്‍ച്ച. തിങ്കളാഴ്ച രാത്രിയാണ് പള്ളൂരില്‍ രണ്ടു കൊലപാതകങ്ങളും നടന്നത്. സിപിഎം നേതാവും മുന്‍ നഗരസഭാ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബു (47), ഓട്ടോറിക്ഷാ ഡ്രൈവറും ആര്.എസ്.എസ്. പ്രവര്‍ത്തകനുമായ ന്യൂമാഹി പെരിങ്ങാടി പറമ്പത്ത് വീട്ടില്‍ യു.സി. ഷമേജ് (36) എന്നിവരാണ് മരിച്ചത്. ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു.
ഇതിനിടെ, എന്തു വിലകൊടുത്തും അക്രമം അടിച്ചമര്‍ത്താന്‍ പൊലീസിന് മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം കൊടുത്തിരിക്കുകയാണ്.
COMMENTS