കൊച്ചി: കേരള ഹൈക്കോടതി എന്ന മഹത്തായ സ്ഥാപനത്തിന്റെ പേര് കളയുന്ന രീതിയിലാണ് വിരമിച്ച ശേഷം അല്പന്മാരായ ചില ജഡ്ജിമാര്‍ പ്രവര്‍ത്തിക്കുന്നതെ...
കൊച്ചി: കേരള ഹൈക്കോടതി എന്ന മഹത്തായ സ്ഥാപനത്തിന്റെ പേര് കളയുന്ന രീതിയിലാണ് വിരമിച്ച ശേഷം അല്പന്മാരായ ചില ജഡ്ജിമാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ജസ്റ്റീസ് പി.എന്‍. രവീന്ദ്രന്.
കഴിഞ്ഞ ദിവസം വിരമിച്ച ജസ്റ്റിസ് കെമാല്‍ പാഷ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്കു മറുപടിയെന്നോണമാണ് പൊതുവേദിയില്‍ ജസ്റ്റിസ് രവീന്ദ്രന് ഈ പ്രസ്താവന നടത്തിയത്.
വിരമിച്ച ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനും ജസ്റ്റീസ് പി.എന്‍. രവീന്ദ്രനും ഹൈക്കോടതിയിലെ ജീവനക്കാര്‍ നല്കിയ യാത്ര അയപ്പ് സമ്മേളനത്തിലാണ് ജസ്റ്റിസ് കെമാല്‍ പാഷയുടെ പേര് പറയാതെ ഇരുവരും തുറന്നടിച്ചത്.
മനസ്സാക്ഷിക്ക് അനുസരിച്ചു മാത്രമേ ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളൂ എന്നായിരുന്നു ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞത്. സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതു കഴിഞ്ഞു സംസാരിച്ചപ്പോഴാണ് ജസ്റ്റിസ് പി.എന്‍. രവീന്ദ്രന് രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. അല്പന്മാരായ ഇത്തരം ജഡ്ജിമാര്‍ക്കെതിരേ ഏവരും ഒത്തൊരുമയോടെ നില്‍ക്കുകയാണ് വേണ്ടത്. തന്നെ താനാക്കിയ കോടതിയെ അവഹേളിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.
താന്‍ വിരമിക്കുന്ന തിങ്കളാഴ്ച കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും ചീഫ് ജസ്റ്റിസിന്റെ സാന്നിധ്യത്തില്‍ ജസ്റ്റിസ് രവീന്ദ്രന് പറയുകയും ചെയ്തു.
കഴിഞ്ഞ ദിവസം വിരമിച്ച ജസ്റ്റിസ് കെമാല്‍ പാഷ അഭിമുഖങ്ങളില്‍ ചീഫ് ജസ്റ്റിസിന്റെ പേരെടുത്ത് വിമര്‍ശിച്ചിരുന്നു.
COMMENTS