Search

കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ് - ജെ.ഡി.എസ് സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് ഇന്ന്

കര്‍ണ്ണാടക:  കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് - ജെ.ഡി.എസ് സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. 117 അംഗങ്ങളുടെ പിന്തുണയാണ് കുമാരസ്വാമി സര്‍ക്കാരിന് ഇപ്പോഴുളളത്. ഇന്നുതന്നെ സ്പീക്കര്‍ തെരഞ്ഞെടുപ്പും നടക്കും.

ഒരാഴ്ചയ്ക്ക് ശേഷം വിധാന്‍ സൗധയില്‍ വീണ്ടും മറ്റൊരു വിശ്വാസവോട്ടെടുപ്പിന്റെ ദിവസം വന്നിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ ആഴ്ചയിലെപ്പോലെ പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷമല്ല ഇപ്പോഴുള്ളത്. പ്രശ്‌നങ്ങളൊന്നും ഉണ്ടാകാന്‍ സാധ്യതയില്ലാത്തതിനാല്‍ വിശ്വാസം തേടുക കുമാരസ്വാമിക്ക് എളുപ്പമായേക്കും.

പുതിയ സ്പീക്കറാവും വിശ്വാസവോട്ടെടുപ്പ് നടത്തുക. ബംഗളൂരുവിലെ ഹോട്ടലുകളിലുളള എംഎല്‍എമാരെ ബസുകളില്‍ തന്നെ  ഇന്നും വിധാന്‍ സൗധയിലെത്തിക്കും. കനത്ത സുരക്ഷയുള്ള വിധാന്‍ സൗധക്ക് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍  വിശ്വാസവോട്ട് നേടിയാലും കാര്യങ്ങള്‍ എളുപ്പമാവില്ല കുമാരസ്വാമിക്ക്. എം.എല്‍.എമാര്‍ രാജിവച്ചാല്‍ ഗവര്‍ണര്‍ക്ക് ഇടപെടാം. അതാവും ബി.ജെ.പിയുടെ അടുത്ത നീക്കം. വിശ്വാസവോട്ട് നേടിയ ശേഷമാവും കോണ്‍ഗ്രസും ജെ.ഡി.എസും മന്ത്രിമാരെ തീരുമാനിക്കുക. വകുപ്പ് വിഭജനം പ്രശ്‌നമാകാന്‍ സാധ്യതയുണ്ട്. പ്രധാനവകുപ്പുകളില്‍ വിട്ടുവീഴ്ചയ്ക്ക് കോണ്‍ഗ്രസ് തയ്യാറായേക്കും.





vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ് - ജെ.ഡി.എസ് സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് ഇന്ന്