കൊച്ചി: മോഹന്‍ലാല്‍ - പ്രിയദര്ശന് കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ഹിറ്റ് ചിത്രം തേന്മാവിന് കൊമ്പത്ത് റീറിലീസിന് ഒരുങ്ങുന്നു. മോഹന്‍ലാലി...
കൊച്ചി: മോഹന്‍ലാല്‍ - പ്രിയദര്ശന് കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ഹിറ്റ് ചിത്രം തേന്മാവിന് കൊമ്പത്ത് റീറിലീസിന് ഒരുങ്ങുന്നു. മോഹന്‍ലാലിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ഇങ്ങനെയൊരു പ്രഖ്യാപനമുണ്ടായിരിക്കുന്നത്.
1994 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ജനപ്രീതിയും കലാമേന്മയും ഒത്തൊരുമിച്ചതിന്റെ ഉദാഹരണമായിരുന്നു. രണ്ട് ദേശീയ അവാര്‍ഡുകളും അഞ്ച് സംസ്ഥാന അവാര്‍ഡുകളും ഒരു ഫിലിം ഫെയര്‍ അവാര്‍ഡും നേടിയ ഈചിത്രം രണ്ടര പതിറ്റാണ്ട് പിന്നിടാനൊരുങ്ങുമ്പോള്‍ വീണ്ടും റിലീസിനൊരുങ്ങുന്നത് സിനിമാ പ്രേമികളെ സന്തോഷിപ്പിക്കുന്നു.
4 കെ റെസല്യൂഷനില്‍ ഡിജിറ്റല്‍ റീമാസ്റ്ററിംഗ് നടത്തിയാണ് ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുന്നത്. ഇ 4 എന്റര്ടെയ്ന്മെന്റ് ഉടമയായ മുകേഷ് ആര്.മെഹ്തയാണ് മോഹന്‍ലാല്‍ ആരാധകര്‍ക്കുള്ള ഈ സന്തോഷവാര്‍ത്ത പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഈ ചിത്രം കൂടുതല്‍ മികവോടെ കാണാന്‍ ഒരു വര്‍ഷം കൂടികാത്തിരിക്കേണ്ടി വരും. 2019 മെയ് 12നാവും ചിത്രത്തിന്റെ 4കെ പതിപ്പ് തിയേറ്ററുകളിലെത്തുന്നത്.
മികച്ച ഛായാഗ്രഹണത്തിനുള്ള ആ വര്‍ഷത്തെ ദേശീയ അവാര്‍ഡ് ഈ ചിത്രത്തിന്റെ വര്‍ക്കിന് കെ.വി.ആനന്ദിനായിരുന്നു. മോഹന്‍ലാലും ശോഭനയും നെടുമുടി വേണുവും കവിയൂര്‍ പൊന്നമ്മയുമൊക്കെ മത്സരിച്ചഭിനയിച്ച ചിത്രത്തില്‍ നെടുമുടി വേണുവിനും കവിയൂര്‍ പൊന്നമ്മയ്ക്കും ആ വര്‍ഷത്തെ മികച്ച രണ്ടാമത്തെ നടിക്കും നടനുമുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിരുന്നു.

COMMENTS