സ്വന്തം ലേഖകന്‍ മലപ്പുറം: എടപ്പാളിലെ തിയറ്ററില്‍വച്ച് പത്തു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന അമ്മയെ പൊലീസ് ചോദ്യം ചെയ്യുന്നു....
സ്വന്തം ലേഖകന്‍
മലപ്പുറം: എടപ്പാളിലെ തിയറ്ററില്‍വച്ച് പത്തു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന അമ്മയെ പൊലീസ് ചോദ്യം ചെയ്യുന്നു. ഇവരെ അറസ്റ്റു ചെയ്യണമെന്ന് സംസ്ഥാന വനിതാ കമ്മിഷന് അദ്ധ്യക്ഷ എംസി ജോസഫൈന് ഉള്‍പ്പെടെ ആവശ്യപ്പെട്ടിരിക്കുകയാണ്.അമ്മയുടെ ഒത്താശയോടെയായിരുന്നു പാലക്കാട് തൃത്താല സ്വദേശി മൊയ്തീന് കുട്ടി പിഞ്ചു ബാലികയെ പീഡിപ്പിച്ചതെന്ന് പുറത്തുവന്ന സിസി ടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ഈ പശ്ചാത്തലത്തിലാണ് അമ്മയ്ക്കെതിരേ ജനരോഷമുയരുന്നത്.
കുട്ടിയെ റസ്ക്യൂ ഹോമിലേക്കു മാറ്റിയ പൊലീസ് അമ്മയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോക്സോ നിയമപ്രകാരമാണ് മൊയ്തീന് കുട്ടിക്കും ബാലികയുടെ അമ്മയ്ക്കുമെതിരേ കേസെടുക്കുന്നത്. നേരത്തേയും ഇയാള്‍ ബാലികയെ പീഡിപ്പിച്ചിരുന്നുവെന്നും പൊലീസിനു സൂചന കിട്ടിയിട്ടുണ്ട്.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ നേരില്‍ കണ്ടു മൊഴി രേഖപ്പെടുത്തും. കുട്ടിയുടെ മൊഴിയായിരിക്കും അമ്മയ്ക്കും മൊയ്തീന് കുട്ടിക്കുമെതിരേ നിര്‍ണായകമായി മാറുക. മാത്രമല്ല, തീയറ്ററിലെ ദൃശ്യങ്ങളും പീഡനത്തിനു സാക്ഷിയായുണ്ട്.
ദൃശ്യങ്ങള്‍ അധികൃതര്‍ക്കു നല്കിയ തീയറ്റര്‍ ഉടമയെ എംസി ജോസഫൈന് നേരിട്ടുകണ്ട് അഭിനന്ദനമറിയിച്ചു.
അഭിഭാഷകനെ കണ്ട് മുന്‍കൂര്‍ ജാമ്യമെടുക്കുന്നതിന് എത്തിയ വേളയിലാണ് പ്രതി ഇന്നലെ അറസ്റ്റിലായത്.
ഇതേസമയം, ഈ കേസ് തേച്ചുമാച്ചു കളയാന്‍ ശ്രമിച്ചതിനും കേസൊതുക്കാന്‍ ശ്രമിച്ചതിനും ചങ്ങരംകുളം എസ്ഐ കെ.ജി. ബേബിയെ തൃശൂര്‍ റേഞ്ച് ഐജി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
ഇക്കഴിഞ്ഞ ഏപ്രില്‍ 18നാണ് തീയറ്ററില്‍ രണ്ടു മണിക്കൂറോളം കുട്ടി പീഡനത്തിനിരയായയത്. തീയറ്ററിലെ സിസി ടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ തീയറ്റര്‍ ഉടമകള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കു കൈമാറുകയായിരുന്നു.
അച്ഛനെക്കാള്‍ പ്രായമുള്ള മൊയ്തീന് കുട്ടി ബാലികയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നതിന് ദൃശ്യങ്ങള്‍ തെളിവാണ്. കുട്ടിയും അമ്മയും ആദ്യം തീയറ്ററിലെത്തി. പിന്നാലെ, ബെന്‍സ് കാറിലെത്തിയ മൊയ്തീന് കുട്ടിയും ഇവരുടെ നടുക്കായി വന്നിരിക്കുകയായിരുന്നു. പിന്നീടാണ് പീഡനം നടന്നത്. ഇടയ്ക്ക് ഇയാള്‍ അമ്മയേയും കൈവയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഏപ്രില്‍ 26ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തില്ല. പിന്നീട് ഈ വിഷയം വിവാദമായതോടെയാണ് മൊയ്തീന് കുട്ടിയെ പൊക്കാന്‍ പൊലീസ് നിര്‍ബന്ധിതമായത്.
പോക്സോ വകുപ്പുകള്‍ പ്രകാരം തന്നെ കേസെടുത്തേ തീരൂ എന്നതിനാല്‍ പ്രതിക്ക് എളുപ്പം രക്ഷപ്പെട്ടു പോകാനാവില്ല. കേസൊതുക്കാന്‍ ശ്രമിച്ച എസ്ഐക്ക് വീഴ്ച പറ്റിയെന്നുള്ള എസ്പിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഐജിയുടെ നടപടി.
COMMENTS