സ്വന്തം ലേഖകന്‍ മലപ്പുറം: എടപ്പാളിലെ തിയറ്ററില്‍വച്ച് പത്തു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന അമ്മയെ പൊലീസ് അറസ്റ്റു ചെയ്തു. ഇ...
സ്വന്തം ലേഖകന്‍
മലപ്പുറം: എടപ്പാളിലെ തിയറ്ററില്‍വച്ച് പത്തു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന അമ്മയെ പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ ഇന്നു തന്നെ പൊന്നാനി കോടതിയില്‍ ഹാജരാക്കും.
അമ്മയെ ഇന്നലെയാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ അമ്മ കുറ്റമേറ്റില്ല. കേരളത്തിലും ഗള്‍ഫിലും വെള്ളി ആഭരണങ്ങശാലകള് നടത്തുന്ന പ്രതി മൊയ്തീന് കുട്ടി സുഹൃത്താണെന്നും അതുകൊണ്ടാണ് സിനിമകാണാന്‍ ഒപ്പം പോയതെന്നും ഇവര്‍ മൊഴി കൊടുത്തു.
എന്നാല്‍, കുട്ടിയെ പീഡിപ്പിക്കുന്നത് താന്‍ കണ്ടില്ലെന്നാണ് അമ്മ പറയുന്നത്. മാത്രമല്ല, മുതലാളി തന്റെ ദേഹത്ത് കൈവയ്ക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ഇവര്‍ പറഞ്ഞതായാണ് ലഭിക്കുന്ന വിവരം.
കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടില്ലെന്നു പറയുമ്പോള്‍ തന്നെ പൊലീസ് തീയറ്റിലെ ദൃശ്യങ്ങള്‍ കാട്ടി ചോദ്യം ചെയ്തപ്പോള്‍ അമ്മയ്ക്ക് ഉത്തരം മുട്ടി. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പോക്സോ നിയമത്തിലെ പതിനേഴാം വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുറ്റം കോടതിയില്‍ തെളിയിക്കപ്പെട്ടാല്‍ അമ്മയ്ക്കു ദീര്‍ഘകാല തടവുശിക്ഷ ലഭിക്കാം. കുട്ടിക്കു പന്ത്രണ്ട് തികയാത്തതിനാല്‍ പ്രതി മൊയ്തീന് കുട്ടിക്കു ജീവപര്യന്തം വരെ തടവുശിക്ഷയ്ക്കും സാദ്ധ്യതയുണ്ട്.
മൊയ്തീന് കുട്ടിയുടെ ഉടമയിലുള്ള ഫഌറ്റിലാണ് കുട്ടിയും അമ്മയും താമസിച്ചിരുന്നത്. ഇവിടെ താമസത്തിനു വാടക വാങ്ങാറില്ലെന്നായിരുന്നു അറിയുന്നത്. ഇയാള്‍ അമ്മയേയും കുട്ടിയേയും നേരത്തേയും സിനിമയ്ക്കു കൊണ്ടുപോയിരുന്നതായും അറിയുന്നു.
അമ്മയെ അറസ്റ്റു ചെയ്യണമെന്ന് സംസ്ഥാന വനിതാ കമ്മിഷന് അദ്ധ്യക്ഷ എംസി ജോസഫൈന് ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു.
അമ്മയുടെ ഒത്താശയോടെയായിരുന്നു പാലക്കാട് തൃത്താല സ്വദേശി മൊയ്തീന് കുട്ടി പിഞ്ചു ബാലികയെ പീഡിപ്പിച്ചതെന്ന് പുറത്തുവന്ന സിസി ടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ഈ പശ്ചാത്തലത്തിലാണ് അമ്മയ്ക്കെതിരേ ജനരോഷമുയരുന്നത്.
കുട്ടിയെ റസ്ക്യൂ ഹോമിലേക്കു മാറ്റിയ പൊലീസ് അമ്മയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോക്സോ നിയമപ്രകാരമാണ് മൊയ്തീന് കുട്ടിക്കും ബാലികയുടെ അമ്മയ്ക്കുമെതിരേ കേസെടുക്കുന്നത്. നേരത്തേയും ഇയാള്‍ ബാലികയെ പീഡിപ്പിച്ചിരുന്നുവെന്നും പൊലീസിനു സൂചന കിട്ടിയിട്ടുണ്ട്.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ നേരില്‍ കണ്ടു മൊഴി രേഖപ്പെടുത്തും. കുട്ടിയുടെ മൊഴിയായിരിക്കും അമ്മയ്ക്കും മൊയ്തീന് കുട്ടിക്കുമെതിരേ നിര്‍ണായകമായി മാറുക. മാത്രമല്ല, തീയറ്ററിലെ ദൃശ്യങ്ങളും പീഡനത്തിനു സാക്ഷിയായുണ്ട്.
ദൃശ്യങ്ങള്‍ അധികൃതര്‍ക്കു നല്കിയ തീയറ്റര്‍ ഉടമയെ എംസി ജോസഫൈന് നേരിട്ടുകണ്ട് അഭിനന്ദനമറിയിച്ചു.
COMMENTS