പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഇന്നലെ രാവിലെ ഇന്ത്യന്‍ സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ദ...
പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഇന്നലെ രാവിലെ ഇന്ത്യന്‍ സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ദര്ബ്ഗാമില് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. സമീര്‍ ടൈഗര്‍, ആഖിബ് ഖാന് എന്നിവരാണ് കൊല്ലപ്പെട്ടത്. യുവാക്കളെ വ്യാപകമായി തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചു കൊണ്ടിരുന്ന സമീര്‍ ടൈഗറിന്റെ മരണം മേഖലയില്‍ തീവ്രവാദികള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് കണക്കുകൂട്ടല്‍.
ജമ്മുവിലെ കരസേനയിലെ മേജറായിരുന്ന രോഹിത് ശുക്ലയെ കൊലപ്പെടുത്തുമെന്ന് വെല്ലുവിളിച്ചു കൊണ്ടുള്ള സമീറിന്റെ വീഡിയോ വന്നതിന് പിന്നാലെയാണ് രോഹിത് ശുക്ലയുടെ നേതൃത്വത്തിലുള്ള സംഘം സമീറിനെ വെടിവച്ച് വീഴ്ത്തിയത്. ഇരുഭാഗത്ത് നിന്നുമുണ്ടായ വെടിവയ്പില്‍ രോഹിത് ശുക്ലയ്ക്ക് പരിക്കേറ്റിറ്റുണ്ട്.
സംഭവ സ്ഥലത്തേക്ക് പോകാനുള്ള ആളുകളുടെ ശ്രമത്തെ പൊലീസ് ചെറുത്തത് മേഖലയില്‍ സംഘര്‍ഷത്തിന് വഴിതെളിച്ചു. ആളുകള്‍ പൊലീസിനും സൈന്യത്തിനും നേരെ കല്ലെറിഞ്ഞതോടെ പൊലീസ് കണ്ണീര് വാതകം പ്രയോഗിച്ചു.
COMMENTS