ബംഗളൂരു: നാളെ നാലു മണിക്ക് മുമ്പ് യെദ്യൂരപ്പ കര്‍ണ്ണാടക നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. സുപ്രീംകോട...
ബംഗളൂരു: നാളെ നാലു മണിക്ക് മുമ്പ് യെദ്യൂരപ്പ കര്‍ണ്ണാടക നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.
സുപ്രീംകോടതിയില്‍ ഒരു മണിക്കൂറോളം നീണ്ട വാദപ്രതിവാദത്തിനൊടുവിലാണ് നാലുമണിക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്നാവശ്യപ്പെട്ടത്.
തിങ്കളാഴ്ചവരെ സമയം നല്‍കണമെന്ന മുഗള്‍ റോത്തഗിയുടെ വാദം അംഗീകരിക്കാതെയാണ് സുപ്രീംകോടതി ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തിക്ക് വിവേചനാധികാരം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് കപില്‍ സിബല്‍ സുപ്രീംകോടിതിയില് വാദിച്ചു. എന്നാല്‍ ഗവര്‍ണര്‍ യെദ്യൂരപ്പയെ ക്ഷണിച്ചതിന്റെ ശരി തെറ്റുകളെക്കുറിച്ച് വാദം തുടര്‍ന്നാല്‍ നീതി വൈകുമെന്നും അതിനാല്‍ യെദ്യൂരപ്പ ഭൂരിപക്ഷം തെളിയിക്കട്ടെയെന്നും സുപീം കോടതി ആദ്യമേ തന്നെ പറഞ്ഞു.
കോണ്‍ഗ്രസും ജെ.ഡി.എസും കോടതിയുടെ വാദത്തോട് യോജിച്ചു. എന്നാല്‍ എം.എല്‍.എമാരെ കിട്ടാനുണ്ടെന്നും കോണ്‍ഗ്രസും ജെ.ഡി.എസും എം.എല്‍.എമാരെ പൂട്ടിയിട്ടിരിക്കുകയാണെന്നും ബി.ജെ.പി കോടതിയില്‍ വാദിച്ചു.
ആംഗ്ലോ ഇന്ത്യന്‍ എം.എല്‍.എ നാമനിര്‍ദ്ദേശം ചെയ്യരുതെന്നും രഹസ്യ വോട്ടെടുപ്പില്ലെന്നും എല്ലാ എം.എല്‍.എമാരും പരസ്യമായി തങ്ങളുടെ നിലപാട് അറിയിക്കേണ്ട വരുമെന്നും സുപ്രീംകോടതി എടുത്തു പറഞ്ഞു.
ഒരുതരത്തിലുമുള്ള കുതിരകച്ചവടവും നടക്കരുതെന്ന ലക്ഷ്യത്തോടെയാണ് കോടതി ഇങ്ങനെ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
Keywords: Karnataka, BJP, Janatadal, Assembly
COMMENTS