ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ശക്തമായ പൊടിക്കാറ്റിനെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 96 ആയി. ഉത്തര്‍പ്രദേശ്, രാജസ്ഥാന് എ...
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ശക്തമായ പൊടിക്കാറ്റിനെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 96 ആയി. ഉത്തര്‍പ്രദേശ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലാണ് പൊടിക്കാറ്റ് കനത്ത നാശം വിതച്ചത്. ഉത്തര്‍പ്രദേശില്‍ 48 മണിക്കൂര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രിയുണ്ടായ ശക്തമായ പൊടിക്കാറ്റിനെത്തുടര്‍ന്ന് വന്മരങ്ങള് വീടുകള്‍ക്കും വാഹനങ്ങള്‍ക്കും മുകളിലേക്ക് കടപുഴകിവീണതും വൈദ്യുതിക്കാലുകള് മറിഞ്ഞ് വീണ് പലയിടങ്ങളിലും തീപിടുത്തമുണ്ടായതുമാണ് മരണസംഖ്യ ഉയരാന്‍ കാരണം.
ഉത്തര്‍പ്രദേശില്‍ ഇതുവരെ മരിച്ചത് 42 പേരാണ്. ആഗ്രജില്ലയിലാണ് കൂടുതല്‍ മരണം. രാജസ്ഥാനില്‍ ഭരത്പൂര്‍, ധോല്‍പൂര്‍ അല്‍വാര്‍ ജില്ലകളിലായി 31 പേര് മരിച്ചു. ഉത്തര്‍പ്രദേശ്, രാജസ്ഥാന് സംസ്ഥാനങ്ങളില്‍ ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇരുസംസ്ഥാന സര്‍ക്കാരുകളും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും പൊടിക്കാറ്റ് കനത്ത നാശനഷ്ടമുണ്ടാക്കി.
COMMENTS