തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 97.84 ശതമാനം പേര് ഇക്കുറി വിജയിച്ചു. 4,41,103 കുട്ടികള്‍ പരീക്ഷ ...
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 97.84 ശതമാനം പേര് ഇക്കുറി വിജയിച്ചു. 4,41,103 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 4,31,162 പേര് വിജയിച്ചു. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്തുകയായിരുന്നു.
പരീക്ഷ ബോര്‍ഡ് യോഗം ചേര്‍ന്ന് ഫലപ്രഖ്യാപനം വിലയിരുത്തിയിരുന്നു. http://keralapareekshabhavan.in, http://results.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, http://results.itschool.gov.in എന്നീ വെബ്സൈറ്റുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് തത്സമയം ഫലമറിയാം. പി.ആര്.ഡിയുടെ മൊബൈല്‍ ആപ്പിലൂടെയും ഫലം ലഭ്യമാകും. എസ്.എസ്.എല്‍.സി ഒഴികെയുള്ള പരീക്ഷകളുടെ ഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ (http://keralapareekshabhavan.in) മാത്രമേ ലഭ്യമാകുകയുള്ളൂ.
ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി, ഫലപ്രഖ്യാപനവും ഇന്ന് തന്നെയാണ്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ വിജയശതമാനം 95.98 ആയിരുന്നു.
COMMENTS