കൊച്ചി: സീറോ മലബാര്‍ സഭയുമായി ബന്ധപ്പെട്ട ഭൂമിയിടപാട് കേസിലെ എഫ്.ഐ.ആര് റദ്ദാക്കാന്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധിച്ചു. വിഷയത്തില്‍ കേസെ...
കൊച്ചി: സീറോ മലബാര്‍ സഭയുമായി ബന്ധപ്പെട്ട ഭൂമിയിടപാട് കേസിലെ എഫ്.ഐ.ആര് റദ്ദാക്കാന്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധിച്ചു. വിഷയത്തില്‍ കേസെടുത്ത് അന്വേഷണം വേണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷന് ബെഞ്ച് റദ്ദാക്കിയത്.
നേരത്തെ അന്വേഷണം നടത്തണമെന്ന സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തിരിക്കുകയായിരുന്നു. ചീഫ് ജസ്റ്റീസ് ആന്റണി ഡൊമിനിക് അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് വിധി പറഞ്ഞത്.
കേസെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പടെ നാല് പേരാണ് ഡിവിഷന് ബെഞ്ചിനെ സമീപിച്ചിരുന്നത്. ഈ ഹര്‍ജിയിലാണ് ഇപ്പോള്‍ എഫ്.ഐ.ആര് റദ്ദാക്കാന്‍ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.

COMMENTS