കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് ത്രിപുര സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച...
കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് ത്രിപുര സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ് ശ്രീജിത്തിന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് സഹായധനം പ്രഖ്യാപിച്ചത്.
ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ പി.എസ്. ശ്രീധരന്‍പിള്ളയ്ക്കു വേണ്ടി പ്രചാരണം നയിക്കാനാണ് ബിപ്ലവ് കുമാര്‍ കേരളത്തിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന് ശ്രീജിത്തിന്റെ വീട്ടിലെത്താത്തതിലുള്ള വീട്ടുകാരുടെ പരിഭവം നിലനില്ക്കുമ്പോള് ബി.ജെ.പിയുടെ ഈ രാഷ്ട്രീയ നീക്കം ഏറെ ശ്രദ്ധിക്കപ്പെടുന്നു.
COMMENTS