Search

പരാജയങ്ങള്‍ക്കു മുന്നിനു മുന്നില്‍ അമ്പരന്ന് ബിജെപി നേതൃത്വം, കൈരാനയില്‍ കാണുന്നത് വരാനിരിക്കുന്ന പതനത്തിന്റെ സൂചനയോ?അഭിനന്ദ്

ന്യൂഡല്‍ഹി : ഇന്നു വോട്ടെണ്ണില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ലോക്‌സഭയില്‍ നാലില്‍ ഒരു സീറ്റിലും അസംബ്ലിയില്‍ പത്തില്‍ ഒരു സീറ്റിലും മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. നാഗാലാന്‍ഡില്‍ സഖ്യകക്ഷി ഒരു സീറ്റില്‍ വിജയിച്ചതും ആശ്വാസമാണ്.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദിശാസൂചകമായി എല്ലാവരും കരുതിയിരുന്ന ഉത്തര്‍ പ്രദേശിലെ കൈരാനയില്‍ ബിജെപി ദയനീയമായി പരാജയപ്പെട്ടു. സിറ്റിംസ് സീറ്റ് ബിജെപിയില്‍ നിന്ന് പ്രതിപക്ഷ സഖ്യം പിടിച്ചെടുക്കുകയായിരുന്നു.

കൈരാനയില്‍ സമാജ് വാദി പാര്‍ട്ടി-രാഷട്രീയ ലോകദള്‍ സംയുക്ത സ്ഥാനാര്‍ഥി തബസും ബീഗം 55,000 വോട്ടിനാണ് ജയിച്ചത്. ബി.ജെ.പിയുടെ മൃഗാംഗ സിംഗിനെയാണ് തബസും തോല്‍പ്പിച്ചത്. സിറ്റിംഗ് എംപിയായിരുന്ന ഹുക്കും സിംഗ് രോഗബാധിതനായി മരിച്ചതിനെ തുടര്‍ന്നായിരുന്നു ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഹുക്കുമിന്റെ മകളാണ് മൃഗാംഗ. ഹുക്കും നാടിന്റെ മകളും തബസും മരുമകളായി വന്നവളുമെന്നായിരുന്നു ബിജെപി പ്രചരണ വേളയില്‍ ആരോപിച്ചിരുന്നത്. മരുമകളെ തന്നെ നാട് മകളായി സ്വീകരിക്കുന്ന കാഴ്ചയില്‍ അമ്പരന്നു നില്‍ക്കുയാണ് ബിജെപി നേതൃത്വം.

യുപിയില്‍ യോഗി ആദിത്യ നാഥ സര്‍ക്കാര്‍ വന്നശേഷം നടന്ന രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പിലും ബി.ജെ.പിക്കു പരാജയം നേരിട്ടതോടെ പാര്‍ട്ടി നേതൃത്വം അങ്കലാപ്പിലാണ്. യോഗി നേരിട്ടായിരുന്നു  ഇവിടെ പ്രചരണം നയിച്ചത്. നാലു മന്ത്രിമാരെ മാസങ്ങളായി ഇവിടെ പ്രചരണത്തിനായി നിയോഗിച്ചിരിക്കുയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇവിടെ പ്രചരണത്തിന് ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു. പക്ഷേ, പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചു നിന്നാല്‍ അവരെ ബിജെപിക്കു ചെറുക്കാനാവില്ലെന്നു വീണ്ടും തെളിഞ്ഞിരിക്കുകയാണ് കൈരാനയിലൂടെ.

മഹാരാഷട്രയിലെ പാല്‍ഘറിലാണ് ബിജെപിക്ക് ആശ്വാസ ജയം. ശിവസേനയുടെ ചിന്താമന്‍ വനഗയെയാണ് ബി.ജെ.പിയുടെ ഗാവിത രാജേന്ദ്ര ധേഡ്യ പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസാകട്ടെ ബി.വി.എ സ്ഥാനാര്‍ഥിക്കും പിന്നില്‍ നാലാം സ്ഥാനത്തായാണ് ഇവിടെ നില്ക്കുന്നത്.

മഹാരാഷ്ട്രയിലെ തന്നെ ഭണ്ഡാരഗോണ്ഡിയയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ച എന്‍.സി.പി സ്ഥാനാര്‍ഥി കുക്കഡെ എം. യശ്വന്ത റാവു വിജയിച്ചു. ബി.ജെ.പിയുടെ ഹേമന്ദ പാട്ടീലിനെ 20,583 വോട്ടിനാണ് തോല്‍പ്പിച്ചത്.

നാഗാലാന്‍ഡിലെ ഏക ലോക് സഭാ സീറ്റില്‍ ബി.ജെ.പി സഖ്യത്തിലെ എന്‍.ഡി.പി.പി സ്ഥാനാര്‍ഥി തൊഖേഹോ, കോണ്‍ഗ്രസ് പിന്തുണയുള്ള എന്‍.പി.എഫിന്റെ സി. അപോക ജാമറിനെ 78719 വോട്ടിന് തോല്‍പ്പിച്ചു.

നിയമസഭാ സീറ്റുകളില്‍ ത്ധാര്‍ഖണ്ഡിലെ ഗോമിയയില്‍ ബി.ജെ.പിയുടെ മാധവ് ലാല്‍ സിംഗിനെ ജെ.എം.എമ്മിന്റെ ബബിത ദേവി പരാജയപ്പെടുത്തി. ത്ധാര്‍ഖണ്ഡിലെ തന്നെ സില്ലി ജെ.എം.എമ്മിന്റെ സീമാ ദേവി വിജയിച്ചു.

ഉത്തരാഖണ്ഡിലെ തരലിയില്‍ കോണ്‍ഗ്രസിന്റെ ജീത രാമിനെ 1811 വോട്ടിന് ബി.ജെ.പിയുടെ മുന്നി ദേവി പരാജയപ്പെടുത്തി. ബിജെപിയുടെ മംഗന്‍ലാല്‍ ഷായുടെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഇവിടെ തിരഞ്ഞെടുപ്പു വേണ്ടിവന്നത്.

കര്‍ണാടകത്തിലെ ആര്‍.ആര്‍ നഗറില്‍  41162 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിന്റെ മുനിരത്‌ന വിജയിച്ചു. ബിജെപിയിലെ മണിരാജു ഗൗഡയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

യുപിയിലെ നൂര്‍പുറില്‍ സമാജ് വാദി പാര്‍ട്ടിയുടെ നയീമുല്‍ ഹസന്‍ 9590 വോട്ടിന് വിജയിച്ചു. ബിജെപിയുടെ അവനി സിംഗാണ് ഇവിടെ പരാജയപ്പെട്ടത്. ബിജെപിയുടെ ലോകേന്ദ്രസിംഗ് കാര്‍ അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ബിഹാറിലെ ജോകി ഹടില്‍ ആര്‍.ജെ.ഡിയുടെ ഷഹനവാസ് വിജയിച്ചത് 38089 വോട്ടിനാണ്. മുഖ്യമന്ത്രി നിതീഷ് കുമാറിന് കനത്ത തിരിച്ചടിയാണ് അദ്ദേഹത്തിന്റെ നാട്ടില്‍ ഐക്യദള്‍ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്.

മേഘാലയിലെ അംപാട്ടിയില്‍ വിജയിച്ചുകൊണ്ട് കോണ്‍ഗ്രസ് 21 സീറ്റോടെ നിയമസഭയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. ബി.ജെ.പി പിന്തുണക്കുന്ന നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് 20 സീറ്റാണുള്ളത്. 20 അംഗങ്ങളുള്ള എന്‍പിപിയും ബിജെപിയും ചെറുകക്ഷികളും ചേര്‍ന്ന മുന്നണിയാണ് മേഘാലയയില്‍ ഭരിക്കുന്നത്.

രണ്ടു സീറ്റുകളില്‍ വിജയിച്ച മുന്‍ മുഖ്യമന്ത്രി മുകുള്‍ സാംഗ്മ രാജിവച്ചതിനെ തുടര്‍ന്നായിരുന്നു ഇവിടെ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുകുള്‍ സാംഗ്മയുടെ മകള്‍ മിയാനി ഡി. ഷിറയാണ് വിജയിച്ചത്. 3,191 വോട്ടിനാണ് മിയാനിയുടെ വിജയം. ഇതോടെയാണ് കോണ്‍ഗ്രസിന്റെ അംഗബലം 21 ആയി ഉയര്‍ന്നത്.vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ പരാജയങ്ങള്‍ക്കു മുന്നിനു മുന്നില്‍ അമ്പരന്ന് ബിജെപി നേതൃത്വം, കൈരാനയില്‍ കാണുന്നത് വരാനിരിക്കുന്ന പതനത്തിന്റെ സൂചനയോ?