ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുരാബായയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ഉന്നമിട്ട് പത്തു മിനിറ്റു വ്യത്യാസത്തില്‍ നടന്ന മൂന്നു സ്ഫോടനങ്ങളിലായി...
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുരാബായയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ഉന്നമിട്ട് പത്തു മിനിറ്റു വ്യത്യാസത്തില്‍ നടന്ന മൂന്നു സ്ഫോടനങ്ങളിലായി ഒന്‍പതു പേര് കൊല്ലപ്പെട്ടു. നാല്പതോളം പേര്‍ക്കു പരിക്കുണ്ട്.
ഞായറാഴ്ച രാവിലെ കുര്‍ബാനയ്ക്കിടെയാണ് സ്ഫോടനങ്ങള്‍. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാവിലെ ഏഴരയോടെയായിരുന്നു സ്ഫോടനങ്ങള്‍. ചാവേറാക്രണമാണ് നടന്നതെന്ന് ഇന്തോനേഷ്യന്‍ പൊലീസ് പറഞ്ഞു.
ഇവിടെ സാന്താ മാരിയ ചര്‍ച്ചില്‍ നടന്ന സ്ഫോടനത്തിലാണ് നാലു പേര് കൊല്ലപ്പെട്ടത്. പെന്തക്കോസ്ത് വിഭാഗക്കാരുടെ പള്ളിയിലായിരുന്നു അടുത്ത സ്ഫോടനം. മറ്റൊരു പള്ളിയിലായിരുന്നു മൂന്നാം സ്ഫോടനം.
പരിക്കേറ്റവരില്‍ പൊലീസുകാരും ഉള്‍പ്പെടുന്നു. ഒരു സംഘടനയും സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റിട്ടില്ല.
COMMENTS