റിയാദ്: രാത്രി ഒന്‍പതു മണിക്ക് തന്നെ കടകള്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്നു സൗദി തൊഴില്‍ മന്ത്ര...
റിയാദ്: രാത്രി ഒന്‍പതു മണിക്ക് തന്നെ കടകള്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്നു സൗദി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി
കടകളുടെ പ്രവൃത്തി സമയം രാവിലെ ആറു മണി മുതല്‍ രാത്രി ഒന്‍പത് മണി വരെയാക്കി എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരണം നടന്നിരുന്നു. ഇതു നിഷേധിച്ചു കൊണ്ടാണ് സൗദി തൊഴില്‍ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.
എന്നാല്‍ ഇക്കാര്യം പരിഗണനയിലാണെന്നും ഇതില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നും ഉന്നതാധികാര സമിതിയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ മാത്രമേ നിയമം പ്രാബല്യത്തിലാകൂ എന്നുമാണ് തൊഴില്‍ മന്ത്രാലയത്തിന്റെ വിശദീകരണം.
COMMENTS