ചെങ്ങന്നൂര്‍: പ്രതീക്ഷയ്ക്കും അപ്പുറത്തെ ജയത്തിലേക്കു കുതിക്കുന്ന ഇടതു മുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന്, ആഘോഷങ്ങള്‍ പരിധി വിടരുത...
ചെങ്ങന്നൂര്‍: പ്രതീക്ഷയ്ക്കും അപ്പുറത്തെ ജയത്തിലേക്കു കുതിക്കുന്ന ഇടതു മുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന്, ആഘോഷങ്ങള്‍ പരിധി വിടരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
യുഡിഎഫ് ഭരിക്കുന്ന മാന്നാര്‍, പാണ്ടനാട് പഞ്ചായത്തുകള്‍ വന്‍ മാര്‍ജിനില്‍ പിടിച്ചതോടെയാണ് സിപിഎം സ്ഥാനാര്‍ത്ഥി പടുകൂറ്റന്‍ ജയം ഉറപ്പിച്ചത്.
ഒരര്‍ത്ഥത്തില്‍ ഇടതു തരംഗം തന്നെയാണ് ചെങ്ങന്നൂരില്‍ കാണുന്നത്. ഈ പഞ്ചായത്തുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തുകയും യുഡിഎഫ് മൂന്നാം സ്ഥാനത്തേയ്ക്കു പിന്തള്ളപ്പെടുകയും ചെയ്തു.
പ്രതീക്ഷകള്‍ക്കപ്പുറമാണ് ജയമെന്നും തന്നെ ചെങ്ങന്നൂരുകാര്‍ ഇത്രയേറെ സ്നേഹിച്ചിരുന്നുവെന്ന് അറിഞ്ഞിരുന്നില്ലെന്നും സജി ചെറിയാന് പ്രതികരിച്ചു. മുപ്പതു വര്‍ഷത്തിനിടെ ഇടതു മുന്നണി നേടുന്ന ഏറ്റവും വലിയ ഭൂരിപക്ഷത്തിലേകക്കാണ് സജി ചെറിയാന് എത്തുന്നത്.
എസ്എന്‍ഡിപി, എന്‍എസ്എസ്, ക്രിസ്തീയ സഭകള്‍ എന്നിവയുടെ വോട്ട് തനിക്കു കിട്ടിയെന്ന് സജി ചെറിയാന് പറഞ്ഞു.
കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ബിജെപിയും സിപിഎമ്മും കൈകോര്‍ത്തുവെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയകുമാര്‍ പ്രതികരിച്ചത്.
എന്നാല്‍, കോണ്‍ഗ്രസിന്റെ വോട്ട് സിപിഎമ്മിനു മറിച്ചുകൊടുത്തെന്നാണ് ബിജെപി സ്ഥാനാര്‍ത്ഥി ശ്രീധരന് പിള്ള ആരോപിക്കുന്നത്. മാന്നാറില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തു പോയത് വോട്ട് പര്‍ച്ചേസിംഗ് നടന്നതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
COMMENTS