മലപ്പുറം: മലപ്പുറം പ്രസ് ക്ലബില്‍ ആര്.എസ്.എസ് പ്രകടനത്തിന്റെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച ഫോട്ടോഗ്രാഫര്‍ക്കു നേരെ ആക്രമണം. ചന്ദ്രികയുടെ...
മലപ്പുറം: മലപ്പുറം പ്രസ് ക്ലബില്‍ ആര്.എസ്.എസ് പ്രകടനത്തിന്റെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച ഫോട്ടോഗ്രാഫര്‍ക്കു നേരെ ആക്രമണം. ചന്ദ്രികയുടെ ഫോട്ടോഗ്രാഫര്‍ ഫുവാദിനെയാണ് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ പ്രസ് ക്ലബ്ബില്‍ കയറി മര്‍ദ്ദിച്ചത്.
ജില്ലാ കാര്യാലയത്തിനു നേരെ സ്ഫോടക വസ്തുക്കള്‍ എറിഞ്ഞതില്‍ പ്രതിഷേധിച്ച് ആര്.എസ്.എസ് നടത്തിയ പ്രകടനത്തിന്റെ ദൃശ്യം പകര്‍ത്തിയ ഫോട്ടോഗ്രാഫറാണ് ആക്രമണത്തിന് ഇരയായത്. ആര്.എസ്.എസ് പ്രകടനത്തിനിടെ ബൈക്ക് യാത്രക്കാരനായ അബ്ദുള്ള നവാസ് എന്നയാളെ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ ചിത്രം പകര്‍ത്തിയതിന്റെ പേരിലാണ് പ്രസ് ക്ലബില്‍ കയറി ഫുവാദിനെ മര്‍ദ്ദിച്ചത്. ഇയാളുടെ ക്യാമറയും മൊബൈല്‍ ഫോണും പിടിച്ചുവാങ്ങി കേടുവരുത്തി. പരിക്കേറ്റ ഫുവാദിനേയും ബൈക്ക് യാത്രക്കാരനായ അബ്ദുല്ല നവാസിനേയും മലപ്പറത്തെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
COMMENTS