കണ്ണൂര്‍: ചോരക്കളമായി മാറിയ കണ്ണൂരില്‍ സംഘര്‍ഷം ശമനമില്ലാതെ തുടരുന്നു. ബിജെപി ഓഫീസിനു തീയിടുകയും മാഹി പൊലീസ് സ്റ്റേഷനിലെ ജീപ്പ് അടിച്ചു...
കണ്ണൂര്‍: ചോരക്കളമായി മാറിയ കണ്ണൂരില്‍ സംഘര്‍ഷം ശമനമില്ലാതെ തുടരുന്നു. ബിജെപി ഓഫീസിനു തീയിടുകയും മാഹി പൊലീസ് സ്റ്റേഷനിലെ ജീപ്പ് അടിച്ചു തകര്‍ത്ത ശേഷം തീയിടുകയും ചെയ്തതാണ് ഏറ്റവും പുതിയ വാര്‍ത്ത.
മാഹിക്ക് സമീപം പള്ളൂരിലുള്ള ബിജെപി ഓഫീസാണ് അക്രമി സംഘം തീവച്ചു നശിപ്പിച്ചത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. ഇവിയെ ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന പൊലീസ് ജീപ്പും അക്രമി സംഘം അടിച്ചു തകര്‍ത്തശേഷം തീയിട്ടു. സിപിഎം പ്രവര്‍ത്തകരാണെന്ന് അക്രമത്തിനു പിന്നിലെന്ന് ബിജെപി പ്രാദേശിക നേതാക്കള്‍ ആരോപിച്ചു.
തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ട സിപിഎം നേതാവ് ബാബുവിന്റെ മൃതദേഹവുമായി വിലാപയാത്ര പോയവരാണ് ആക്രമണം നടത്തിയതെന്നാണ് ബിജെപി ആരോപിക്കുന്നത്. ഇവിടെ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.
മാഹിയില്‍ കഴിഞ്ഞ രാത്രിയുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച മുഖ്യമ ന്ത്രി പിണറായി വിജയന്, ശക്തമായ നടപടി സ്വീകരിക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്കി. ഒരു കൊലപാതകം നടന്നത് കേരളത്തിന്റെ പ്രദേശത്തല്ലെങ്കിലും സംസ്ഥാന പോലീസ് പുതുച്ചേരി പൊലീസിന് ആവശ്യമായ സഹായം നല്‍കുമെന്നും പിണറീായി പറഞ്ഞു.
COMMENTS