ജാര്‍ഖണ്ഡ്: പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസില്‍ പതിനാറ് പേര് അറസ്റ്റില്‍. മാതാപിതാക്കളെ മര്‍ദ്ദിച്ചവശരാക്കിയ ശേഷം ...
ജാര്‍ഖണ്ഡ്: പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസില്‍ പതിനാറ് പേര് അറസ്റ്റില്‍. മാതാപിതാക്കളെ മര്‍ദ്ദിച്ചവശരാക്കിയ ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ജീവനോടെ കത്തിക്കുകയായിരുന്നു. സംഭവത്തില്‍ നാലുപേര്‍ ഒളിവിലാണ്. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്
നക്സല്‍ ബാധിത ജില്ലയായ ഛത്രയിലാണ് ഈ ക്രൂരകൃത്യം നടന്നത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയില്‍ മദ്യപിച്ചെത്തിയ നാലംഗസംഘം വീട്ടില്‍ തനിച്ചായിരിന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
പെണ്‍കുട്ടിയുടെ പിതാവ് പിറ്റേന്ന് ഗ്രാമമുഖ്യന് പരാതി നല്‍കുകയും ഗ്രാമസഭ പ്രതികള്‍ക്ക് 100 തവണ ഏത്തമിടാനും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇതിന് പ്രതികാരമായി പ്രതികള്‍ സുഹൃത്തുക്കളോടൊപ്പം പെണ്‍കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളെ മര്‍ദ്ദിച്ചവശരാക്കുകയും തുടര്‍ന്ന് പെണ്‍കുട്ടിയെ ജീവനോടെ തീകൊളുത്തി കൊല്ലുകയായിരുന്നു.
ഈ കേസ് നിസാരമായി കണ്ട ഗ്രാമമുഖ്യനെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തിന് ജില്ലാ ഭരണകൂടം രണ്ടരലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
COMMENTS