തൂത്തുക്കുടി: തൂത്തക്കുടിയില് സമരക്കാര്‍ക്കു നേരെ പൊലീസ് വെടിവച്ചതിനെ ന്യായീകരിച്ച് നടന് രജനികാന്ത്. അക്രമം ഉണ്ടായപ്പോഴാണ് പൊലീസ് വെടിവ...
തൂത്തുക്കുടി: തൂത്തക്കുടിയില് സമരക്കാര്‍ക്കു നേരെ പൊലീസ് വെടിവച്ചതിനെ ന്യായീകരിച്ച് നടന് രജനികാന്ത്. അക്രമം ഉണ്ടായപ്പോഴാണ് പൊലീസ് വെടിവച്ചതെന്ന് രജനികാന്ത് പറഞ്ഞു.
എല്ലാത്തിനും സമരം നടത്തിയാല്‍ തമിഴ്നാട് ചുടുകാടാകും. അക്രമം നടത്തിയത് സാമൂഹ്യദ്രോഹികളാണെന്നും രജനികാന്ത് പറഞ്ഞു.
തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ സമരം നടത്തിയവര്‍ക്കെതിരെ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ 13 പേരാണ് മരിച്ചത്. സമരത്തിനെ നൂറാം ദിനത്തില്‍ തടിച്ചുകൂടിയ ആയിരക്കണക്കിനു പ്രതിഷേധക്കാര്‍ക്കു നേരെയാണ് വെടിവച്ചത്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്തി കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, നിരോധനാജ്ഞ ലംഘിച്ച് സമരക്കാര്‍ കളക്ട്രേറ്റിലേക്കു പ്രകടനം നടത്തുകയായിരുന്നു.
Keywords: Rajnikanth, Tamilnadu

COMMENTS