Search

മക്കളെ പൊതുവിദ്യാലയത്തില്‍ ചേര്‍ത്തു, അധ്യാപികമാരെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു, സംഭവം മലപ്പുറത്ത്

മലപ്പുറം: പൊതുവിദ്യാലയത്തില്‍ മക്കളെ ചേര്‍ത്ത അധ്യാപികമാരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. നിലമ്പൂരിലെ സ്വകാര്യസ്‌കൂളിന്റെ നടപടിയാണ് വിവാദമായിരിക്കുന്നത്.

സംഭവത്തില്‍ സ്‌കൂളിനെതിരെ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. മൂന്നാഴ്ചക്കകം കളക്ടറും സ്‌കൂള്‍ ട്രസ്റ്റിയും പ്രിന്‍സിപ്പാളും റിപ്പോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവിട്ടു.

ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന മകനെ പത്താം ക്ലാസില്‍ എയ്ഡഡ് സ്‌കൂള്‍ ചേര്‍ക്കാന്‍ ടിസി ആവശ്യപ്പെട്ടതിനാണ് അധ്യാപികയെ പിരിച്ചുവിട്ടത്. പ്ലസ് വണ്ണില്‍ മകളെ എയ്ഡഡ് സ്‌കൂള്‍ ചേര്‍ത്തതിനാണ് മറ്റൊരു അധ്യാപികയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.

പത്തിലും പ്ലസ് വണ്ണിലും അതേ സ്‌കൂളില്‍ തന്നെ പഠിക്കണമെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടത്. മാത്രമല്ല, ഒന്‍പതില്‍ പഠിക്കുന്ന കുട്ടിക്കു ടിസി നല്‍കണമെങ്കില്‍ ഒരു വര്‍ഷത്തെ ഫീസ് അടയ്ക്കണമെന്നും ആവശ്യപ്പെട്ടു.


Highlight: Private management dismiss teacher in Malappuram 



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ മക്കളെ പൊതുവിദ്യാലയത്തില്‍ ചേര്‍ത്തു, അധ്യാപികമാരെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു, സംഭവം മലപ്പുറത്ത്