മുംബയ് : ഈ മാസം രണ്ടിന് ബംഗ്ലാദേശ് ആകാശത്ത് ഇന്‍ഡിഗോ, എയര്‍ ഡെക്കാന്‍ വിമാനങ്ങള്‍ ആകാശത്ത് മുഖാമുഖം വന്നെങ്കിലും ദുരന്തം തലനാരിഴയ്ക്ക് ഒ...
മുംബയ് : ഈ മാസം രണ്ടിന് ബംഗ്ലാദേശ് ആകാശത്ത് ഇന്‍ഡിഗോ, എയര്‍ ഡെക്കാന്‍ വിമാനങ്ങള്‍ ആകാശത്ത് മുഖാമുഖം വന്നെങ്കിലും ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി.
എയര്‍ ട്രാഫിക് കണ്ട്രോളില് നിന്നുള്ള മുന്നറിയിപ്പ് സ്വീകരിച്ച് വൈമാനികര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവാവുകയായിരുന്നു.
കൊല്‍ക്കത്തയില്‍നിന്ന് അഗര്‍ത്തലയിലേക്കു പോയ എയര്‍ ഡെക്കാന്‍ വിമാനവും അഗര്‍ത്തലയില്‍നിന്നു കൊല്‍ക്കത്തയിലേക്കു വന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനവുമാണു കൂട്ടിയിടിക്കാന്‍ പോയത്.
ഇരു വിമാനങ്ങളും 700 മീറ്റര്‍ അടുത്തുവരെ എത്തിയിരുന്നു. അപകടം മനസ്സിലാക്കി ട്രാഫിക് കൊളിഷന്‍ അവോയിഡന്‍സ് ഓട്ടോമാറ്റിക് സംവിധാനം തന്നെ മുന്നറിയിപ്പ് കൊടുക്കുകയും ഇരു പൈലറ്റുമാരും വിമാനങ്ങള്‍ അകലേയ്ക്കു മാറ്റുകയുമായിരുന്നു.
സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി എയര്‍ ഡെക്കാനും ഇന്‍ഡിഗോ സ്ഥിരീകരിച്ചു.
വ്യോമയാന സുരക്ഷാ വിഭാഗം ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണ്. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകും.
COMMENTS