തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ നയങ്ങള്‍ക്കുള്ള ശക്തമായ പിന്തുണയാണ് ചെങ്ങന്നൂരിലെ വിജയം കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്...
തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ നയങ്ങള്‍ക്കുള്ള ശക്തമായ പിന്തുണയാണ് ചെങ്ങന്നൂരിലെ വിജയം കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. അതിശക്തമായ അസത്യപ്രചാരണത്തിനിടയിലും സത്യം വേര്‍തിരിച്ചു കാണാനുള്ള ജനങ്ങളുടെ കഴിവിനെ അഭിവാദ്യം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.
നന്മയുടെയും ക്ഷേമത്തിന്റെയും മതനിരപേക്ഷതയുടേയും പക്ഷത്തിനൊപ്പം നില്‍ക്കാനുള്ള പുതിയൊരു രാഷ്ട്രീയ സംസ്കാരം രൂപപ്പെട്ടുവന്നിരിക്കുകയാണെന്നും രാഷ്ട്രീയ ലാഭത്തിനു വേണ്ടി വികസന പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കുന്ന പ്രതിപക്ഷ നിലപാടിനേറ്റ തിരിച്ചടിയാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു. മുന്‍പ് ഇടതുപക്ഷത്തിനൊപ്പം ഇല്ലാതിരുന്ന എന്നാല്‍ ഇത്തവണ ഇടതുപക്ഷത്തിനു വോട്ടു ചെയ്തവരെ അഭിവാദ്യം ചെയ്യുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

COMMENTS