ജിദ്ദ: സൗദിയിലെ തുറമുഖനഗരമായ യാന്‍പുവില്‍ പ്രവാസി ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടുന്നതായി പരാതി. കോണ്‍സുലേറ്റിന് വേണ...
ജിദ്ദ: സൗദിയിലെ തുറമുഖനഗരമായ യാന്‍പുവില്‍ പ്രവാസി ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടുന്നതായി പരാതി. കോണ്‍സുലേറ്റിന് വേണ്ടി പുറംകരാറെടുത്ത ഏജന്‍സിയായ വി.എഫ്.എസിന് വേണ്ടി വേഗ മോഡേണ്‍ ട്രാവല്‍ ഏജന്‍സിയാണ് പ്രവാസി ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടുത്തുന്നതായി പരാതി ഉയരുന്നത്.
നേരത്തെ പാസ്പോര്‍ട്ട് പുതുക്കാനുള്ള അപേക്ഷകള്‍ എല്ലാ ദിവസവും സ്വീകരിച്ചിരുന്ന ഈ ഏജന്‍സി ഇപ്പോഴിത് മാസത്തിലൊരിക്കലാക്കി ചുരുക്കി. ഇതുമൂലമുള്ള തിരക്കുകൊണ്ട് പാസ്പോര്‍ട്ട് സേവനങ്ങള്‍ വൈകുന്നത് പതിവാകുന്നെന്നും അത് പ്രയാസമുണ്ടാക്കുന്നെന്നും ഇന്ത്യക്കാര്‍ പരാതിപ്പെടുന്നു.
എന്നാല്‍ കോണ്‍സുലേറ്റ് പുറം കരാര്‍ ഏജന്‍സി പ്രതിനിധികളുടെ അഭാവത്തില്‍ നേരത്തെ നല്കിയ അപേക്ഷകളില്‍ പലതും കെട്ടിക്കിടക്കുന്നതാണ് ദിവസവും അപേക്ഷ സ്വീകരിക്കുന്നത് നിര്‍ത്തി വയ്ക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ദിവസവും അപേക്ഷ സ്വീകരിക്കാനായി കോണ്‍സുലേറ്റ് നടപടി സ്വീകരിച്ചാല്‍ ഈ പ്രയാസം ഒഴിവാക്കാനാകും എന്നാണ് ഇന്ത്യാക്കാര്‍ പ്രതീക്ഷിക്കുന്നത്.
COMMENTS