ഇസ്ലാമാബാദ്: പാകിസ്ഥാന് ആഭ്യന്തരമന്ത്രി അഹ്സാന് ഇക്ബാലിനെ പൊതു സ്ഥലത്തുവച്ച് യുവാവ് വെടിവച്ചു. വലതു തോളില്‍ വെടിയേറ്റ മന്ത്രി അപകടനി...
ഇസ്ലാമാബാദ്: പാകിസ്ഥാന് ആഭ്യന്തരമന്ത്രി അഹ്സാന് ഇക്ബാലിനെ പൊതു സ്ഥലത്തുവച്ച് യുവാവ് വെടിവച്ചു. വലതു തോളില്‍ വെടിയേറ്റ മന്ത്രി അപകടനില തരണംചെയ്തതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.
ജന്മനാടായ നരോവാളില്‍ ഇലക്ഷന് റാലിയില്‍ സംസാരിച്ചു മടങ്ങുമ്പോള്‍ യുവാവ് വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ മന്ത്രിയെ ഉടന്‍ നരോവാളിലെ ആശുപത്രിയിലേക്കു മാറ്റി.
നരോവാള്‍ സ്വദേശിയായ ആബിദ് ഹുസൈന് എന്ന 22 കാരനാണ് അക്രമി. രണ്ടാമത്തെ വെടിയുതിര്‍ക്കുന്നതിനു മുന്‍പ് അടുത്തുനിന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ പക്കല്‍നിന്നു പിസ്റ്റളും പൊലീസ് പിടിച്ചെടുത്തു.
വിദഗദ്ധ ചികിത്സയ്ക്കായി അഹ്സാന് ഇക്ബാലിനെ ലാഹോറിലേക്കു മാറ്റുമെന്നു മകന് അഹമ്മദ് അറിയിച്ചു.
അക്രമത്തെക്കുറിച്ച് പഞ്ചാബ് ഇന്‍സ്പെക്ടര്‍ ജനറലിനോട് പഞ്ചാബ് മുഖ്യമന്ത്രി ഷഹ്ബാസ് ഷെരീഫ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
COMMENTS