എറണാകുളം: ആമ്പല്ലൂര്‍ വില്ലേജ് ഓഫീസിനുള്ളില്‍ എഴുപതുകാരന് പെട്രോളൊഴിച്ച് തീയിട്ടു. വില്ലേജ് ഓഫീസറുടെ മുറിയില്‍ കയറിയാണ് തീയിട്ടത്. റി...
എറണാകുളം: ആമ്പല്ലൂര്‍ വില്ലേജ് ഓഫീസിനുള്ളില്‍ എഴുപതുകാരന് പെട്രോളൊഴിച്ച് തീയിട്ടു. വില്ലേജ് ഓഫീസറുടെ മുറിയില്‍ കയറിയാണ് തീയിട്ടത്.
റിസര്‍വേ ആവശ്യത്തിനു വേണ്ടി മാസങ്ങളോളം കയറിയിറങ്ങി മടുത്തതാണ് അതിക്രമം കാരണം. സംഭവത്തില്‍ ആളപായമില്ല. ഏതാനും ഫയലുകള്‍ കത്തിനശിച്ചു.
ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ഭൂമി അളന്ന് തിരിച്ച് കൊടുക്കാന്‍ വില്ലേജ് ഓഫീസര്‍ തയ്യാറാകാതിരുന്നതാണ് പിതാവിനെ പ്രകോപിതനാക്കിയതെന്നും നിസ്സഹായാവസ്ഥയിലാണ് പിതാവ് ഓഫീസിന് തീയിട്ടതെന്നും വില്ലേജ് ഓഫീസ് കത്തിച്ചയാളുടെ മകന് പറഞ്ഞു.
വില്ലേജ് ഓഫീസ് കത്തിച്ച വ്യക്തിക്കെതിരെ പൊലീസ് ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇയാളെ ഇന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കും.

COMMENTS