ന്യൂഡല്‍ഹി: നഴ്സുമാരുടെ മിനിമം വേതന ഉത്തരവ് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് കേരളത്തിലെ ആശുപത്രി മാനേജ്മെന്റുകള്‍ നല്കിയ ഹര്‍ജി സുപ്രീ...
ന്യൂഡല്‍ഹി: നഴ്സുമാരുടെ മിനിമം വേതന ഉത്തരവ് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് കേരളത്തിലെ ആശുപത്രി മാനേജ്മെന്റുകള്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഇതു കൂടാതെ സര്‍ക്കാര്‍ വിജ്ഞാപനം ചോദ്യം ചെയ്തുള്ള മാനേജ്മെന്റുകളുടെ ഹര്‍ജി ഒരു മാസത്തിനകം തീര്‍പ്പാക്കാന്‍ ഹൈക്കോടതിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
നഴ്സുമാരുടെ മിനിമം വേതനം ഇരുപതിനായിരം രൂപയാക്കി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ചട്ടങ്ങള്‍ മറികടന്നാണ് ഇത് നിശ്ചയിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് മാനേജ്മെന്റുകള്‍ സ്റ്റേ ആവശ്യപ്പെട്ടത്.
എന്നാല്‍ ഹൈക്കോടതിയിലുള്ള ഹര്‍ജി അവിടെ തന്നെ തീര്‍പ്പാക്കട്ടെ എന്ന് സുപ്രീംകോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

COMMENTS