മലപ്പുറം: മലപ്പുറത്തെ നിപ്പാ വൈറസ് ദുരിതബാധിത പ്രദേശങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേന ഇന്നെത്തില്ല. മലപ്പുറത്തെ ആരോഗ്യ പ്രവര്‍ത്തകരെ സഹായി...
മലപ്പുറം: മലപ്പുറത്തെ നിപ്പാ വൈറസ് ദുരിതബാധിത പ്രദേശങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേന ഇന്നെത്തില്ല. മലപ്പുറത്തെ ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാന്‍ ദേശീയ ദുരന്ത നിവാരണസേനയുടെ ഇരുപതംഗസംഘം ഇന്നെത്തുമെന്ന് അറിയിച്ചിരുന്നു. പിന്നീട് എത്തുകയില്ല എന്നറിയിക്കുകയായിരുന്നു. എന്നാല്കോഴിക്കോട്ട് പൂനെയില്‍ നിന്നുള്ള മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ദ്ധരടങ്ങുന്ന സംഘം ഇന്നെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇന്ന് കോഴിക്കോട്ട് നിപ്പാ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. നിപ്പാ വൈറസ് ബാധ ആദ്യം കണ്ടെത്തിയ ചെങ്ങോരത്തെ സഹോദരങ്ങളുടെ പിതാവായ മൂസയാണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു. മൂസ കൂടി മരിച്ചതോടെ ജില്ലയില്‍ നിപ്പാ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം പതിനൊന്നായി. ഈ സാഹചര്യത്തിലാണ് വിദഗ്ദ്ധസംഘം കോഴിക്കോട്ടെത്തുന്നത്.

COMMENTS