കോഴിക്കോട്: കേരളത്തിലെ നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അയച്ച പ്രത്യേക സംഘം കേരളത്തിലെത്തി. സംഘം മെഡിക്കല്‍ കോളേജ...
കോഴിക്കോട്: കേരളത്തിലെ നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അയച്ച പ്രത്യേക സംഘം കേരളത്തിലെത്തി. സംഘം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആരോഗ്യമന്ത്രി ഉള്‍പ്പടെ ഉള്ളവരുമായി കൂടികാഴ്ച നടത്തി.
കോഴിക്കോട് നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. പനി അടക്കം രോഗ ലക്ഷണങ്ങളുമായി എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കണം, അവരുടെ രക്ത സ്രവ പരിശോധനകള്‍ നടത്തണം എന്ന് നിര്‍ദ്ദേശത്തിലുണ്ട്.
നിലവില്‍ കേരളത്തില്‍ പരിശോധനാ സൗകര്യങ്ങളില്ലാത്തതിനാല്‍ മണിപ്പാല്‍, പൂനെ എന്നിവിടങ്ങളിലാണ് പരിശോധിക്കുന്നത്. സ്ഥിതി കൂടുതല്‍ ഗൗരവമായാല്‍ ഇവിടെ പരിശോധനാ സൗകര്യം ഒരുക്കാനും ആലോചനയുണ്ട്.

COMMENTS