തിരുവനന്തപുരം: കേരളത്തില്‍ എവിടെ റോഡപകടം ഉണ്ടായാലും 9188 100 100 എന്ന നന്പറില്‍ വിളിച്ചാല്‍ ട്രോമ കെയര്‍ ആംബുലന്‍സ് പാഞ്ഞെത്തും. റോ...
തിരുവനന്തപുരം: കേരളത്തില്‍ എവിടെ റോഡപകടം ഉണ്ടായാലും 9188 100 100 എന്ന നന്പറില്‍ വിളിച്ചാല്‍ ട്രോമ കെയര്‍ ആംബുലന്‍സ് പാഞ്ഞെത്തും.
റോഡപകടങ്ങളില്‍ പരിക്കേല്ക്കുന്നവര്ക്കായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് കേരള പൊലീസുമായി ചേര്‍ന്നു നടപ്പാക്കിയ അത്യാധുനിക ട്രോമ കെയര്‍ സേവനം ഇന്നു ിലവില്‍ വന്നു.
കേരളത്തിലെ ആയിരത്തോളം ആംബുലന്‍സുകളെ ദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ ശൃംഖലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രമേശ് കുമാര്‍ ഫൗണ്ടേഷന്റെയും കേരള പൊലീസിന്റെയുംസഹകരണത്തോടെയാണ് എഎംഎ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
അപകടസ്ഥലത്തു നിന്നു മൊബൈല്‍ നന്പരിലേക്ക് വിളിച്ചാല്‍ തിരുവനന്തപുരത്തെ പോലീസ് കണ്ട്രോള് റൂമില്‍ കോള്‍ എത്തും. ഇവിടെനിന്ന് വിളിച്ചയാളുടെ സ്ഥലം മനസിലാക്കി മാപ്പില്‍ അടയാളപ്പെടുത്തി ഏറ്റവും അടുത്തുള്ള ആംബുലന്‍സിലെ ജീവനക്കാര്‍ക്ക് വിവരം കൈമാറും. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.
മൊബൈല്‍ ആപ്പ് വരുന്നതോടെ തനിയെ ലൊക്കേഷന്‍ മനസ്സിലാക്കാനാവും. ഇതോടെ ഏറ്റവുമടുത്തുള്ള ആംബുലന്‍സ് ഡ്രൈവറുടെ മൊബൈലില്‍ അലര്‍ട്ട് പോകും. അപകടം നടന്ന സ്ഥലത്തേക്കുള്ള വഴിയും ഡ്രൈവറുടെ മൊബൈലില്‍ തെളിയും. കണ്ട്രോള് റൂമില്‍ നിന്ന് ഏറ്റവുമടുത്ത ആശുപത്രി ലിസ്റ്റ് ചെയ്യുകയും അവിടെ നിയോഗിച്ചിരിക്കുന്ന നോഡല്‍ ഓഫിസര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
നോണ്‍ ഐസിയു ആംബുലന്‍സുകള്‍ക്ക് മിനിമം 500 രൂപയും, ഐസിയു ആംബുലന്‍സുകള്‍ക്ക് 600 രൂപയും അധികം കിലോമീറ്ററര്‍ ഒന്നിന് 10 രൂപയും വാടക നല്‍കണം.
COMMENTS