ന്യൂഡല്‍ഹി: കൊലപാതകക്കേസില്‍ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് ടൂറിസം മന്ത്രിയുമായ നവ്ജ്യോത് സിംഗ് സിദ്ദുവിനെ (55) സുപ്രീംകോടത...
ന്യൂഡല്‍ഹി: കൊലപാതകക്കേസില്‍ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് ടൂറിസം മന്ത്രിയുമായ നവ്ജ്യോത് സിംഗ് സിദ്ദുവിനെ (55) സുപ്രീംകോടതി കുറ്റവിമുക്തനാക്കി. 30 വര്‍ഷം മുന്‍പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദുകുറ്റവിമുക്തനായിരിക്കുന്നത്. ജസ്റ്റീസ് ജെ ചെലമേശ്വറിന്റെയും എസ്.കെ കൗളിന്റെയും സുപ്രീംകോടതി ബെഞ്ചാണ് സിദ്ദുവിനെ കുറ്റവിമുക്തനാക്കിയത്.
എന്നാല്‍ പൊതുനിരത്തില്‍ ആളെ മര്‍ദ്ദിച്ചുവെന്ന കേസില്‍ സിദ്ദുവിന് കോടതി 1000 രൂപ പിഴ വിധിച്ചു.
1988 ഡിസംബര്‍ 27 ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഓപ്പണിംഗ് ബാറ്റ്സ്മാനായിരുന്ന സിദ്ദു പാട്യാലയലിലെ റോഡ് വക്കില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഗുര്‍ണാം സിംഗ് എന്നയാളെ മര്‍ദ്ദിച്ചുവെന്നും ആശുപത്രിയിലായ ഇയാള്‍ മരിച്ചുവെന്നുമാണ് കേസ്.
കേസില്‍ വിചാരണക്കോടതി 1999 സെപ്റ്റംബറില്‍ സിദ്ദുവിനെ വിട്ടയച്ചിരുന്നു. എന്നാല്‍ 2006 ഡിസംബറില്‍ സിദ്ദുവിനെയും കൂട്ടുപ്രതി രൂപിന്ദര്‍ സിംഗിനെയും മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്കു മൂന്നുവര്‍ഷം തടവിനു ചണ്ഡീഗഡ് ഹൈക്കോടതി വിധിച്ചു.
ബി.ജെ.പി എംപിയായിരുന്ന സിദ്ദുവിന് ഹൈക്കോടതി വിധി വന്നതിനെ തുടര്‍ന്ന് എം.പി സ്ഥാനം രാജിവയ്ക്കേണ്ടിവന്നിരുന്നു. തുടര്‍ന്ന് വിധിക്കെതിരേ സിദ്ദു സുപ്രിംകോടതിയെ സമീപിച്ചു. സുപ്രീംകോടതി സിദ്ദുവിന്റെ ശിക്ഷ റദ്ദു ചെയ്യുകയും ജാമ്യം അനുവദിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് സിദ്ദുവിന് അമൃത്സര്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിക്കാന്‍ കഴിഞ്ഞു.
ഇതിനിടെ ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ സിദ്ദു പഞ്ചാബിലെ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് സര്‍ക്കാരില്‍ ടൂറിസം മന്ത്രിയുമായി. തുടര്‍ന്ന് സിദ്ദു ചണ്ഡീഗഡ് ഹൈക്കോടതി വിധി റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ഈ ഹര്‍ജിയിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.

COMMENTS