Search

പ്രതിഷേധങ്ങള്‍ക്കിടെയും ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങ് പുരോഗമിക്കുന്നു


ന്യൂഡല്‍ഹി: പ്രതിഷേധങ്ങള്‍ക്കിടെയും ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങ് പുരോഗമിക്കുന്നു. ഡല്‍ഹി വിഗ്യാന്‍ ഭവനിലാണ് ചടങ്ങ് നടക്കുന്നത്. ചടങ്ങ് ബഹിഷ്‌കരിച്ച അവാര്‍ഡ് ജേതാക്കള്‍ വേദിയില്‍ നിന്ന് സര്‍ക്കാര്‍ പുറത്താക്കി. ചലച്ചിത്ര പുരസ്‌കാര വേദിയില്‍ പങ്കെടുക്കാത്തവരുടെ പേരും കസേരയും സദസ്സില്‍ നിന്നും എടുത്തു മാറ്റിയാണ് സര്‍ക്കാര്‍ മറുപടി പറഞ്ഞത്.

ഇതിനിടെ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച ഫഹദ് ഫാസില്‍ ഡല്‍ഹി വിട്ടു. 11 പുരസ്‌കാരങ്ങള്‍ മാത്രം രാഷ്ട്രപതി രംനാഥ് കോവിന്ദ് വിതരണം ചെയ്യാനുള്ള തീരുമാനത്തിനെതിരെയാണ് പുരസ്‌കാര ജേതാക്കള്‍ പ്രതിഷേധിച്ചിത്. ബാക്കി പുരസ്‌കാരങ്ങള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിതരണം ചെയ്യുന്നതിലാണ് എതിര്‍പ്പ്.

നോണ്‍ഫീച്ചര്‍ പുരസ്‌കാരങ്ങള്‍ വൈകിട്ട് നാലിന് സ്മൃതി ഇറാനി വിതരണം ചെയ്ത ശേഷം 11 പുരസ്‌കാരങ്ങള്‍ അഞ്ചരയോടെ രാഷ്ട്രപതി വിതരണം ചെയ്യുന്ന തരത്തിലാണ് പരിപാടിയുടെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. പുരസ്‌കാര വിതരണത്തില്‍ വിവേചനം പാടില്ലെന്നാണ് പുരസ്‌കാര ജേതാക്കളുടെ വിമര്‍ശനം.

യേശുദാസും ജയരാജും നിഖില്‍ എസ് പ്രവീണും ചടങ്ങില്‍ പങ്കെടുക്കും.  നിവേദനത്തില്‍ മാത്രമാണ് ഒപ്പുവച്ചതെന്ന് യേശുദാസ് പറഞ്ഞു. വിവേചനത്തില്‍ പ്രതിഷേധിച്ചാണ് ഒപ്പു വച്ചതെന്നും യേശുദാസ്.  എല്ലാവര്‍ക്കും രാഷ്ട്രപതി അവാര്‍ഡ് സമ്മാനിക്കുമെന്നാണ് പ്രതീക്ഷയെന്ന് സംവിധായകന്‍ ജയരാജ് അറിയിച്ചു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ പ്രതിഷേധങ്ങള്‍ക്കിടെയും ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങ് പുരോഗമിക്കുന്നു