തിരുവനന്തപുരം: വിവിധ ഭാഷകളില്‍ നിന്നുള്ള അറുപത്തിയാറോളം ചലച്ചിത്രപ്രതിഭകള്‍ വിട്ടു നിന്ന ദേശീയ അവാര്‍ഡുദാന ചടങ്ങില്‍ മലയാളത്തില്‍ നിന്ന് ...
തിരുവനന്തപുരം: വിവിധ ഭാഷകളില്‍ നിന്നുള്ള അറുപത്തിയാറോളം ചലച്ചിത്രപ്രതിഭകള്‍ വിട്ടു നിന്ന ദേശീയ അവാര്‍ഡുദാന ചടങ്ങില്‍ മലയാളത്തില്‍ നിന്ന് യേശുദാസും ജയരാജും അവാര്‍ഡ് സ്വീകരിച്ചു.
രാഷ്ട്രപതിയില്‍ നിന്നാണ് യേശുദാസും ജയരാജും അവാര്‍ഡ് ഏറ്റുവാങ്ങിയത്. സിഞ്ചാറിലൂടെ മികച്ച നവാഗതസംവിധായകനുള്ള പുരസ്കാരം സന്ദീപ് പാമ്പള്ളിയും ഭയാനകത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം നിഖില്‍ എസ്. പ്രവീണും സ്മൃതി ഇറാനിയില്‍ നിന്നാണ് പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങിയത്. മലയാള സിനിമയില്‍ നിന്ന് മറ്റാരും ചടങ്ങില്‍ പങ്കെടുത്തില്ല.
ഫഹദ് ഫാസിലും പാര്‍വതിയും ഉള്‍പ്പെടെയുള്ളവര്‍ അവാര്‍ഡ് ചടങ്ങ് ബഹിഷ്കരിച്ചു. പതിനൊന്നു പേര്‍ക്കൊഴികെ മറ്റാര്‍ക്കും രാഷ്ട്രപതി അവാര്‍ഡ് നല്‍കില്ലെന്ന തീരുമാനമാണ് വിവാദമായത്.
ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ മന്ത്രി സ്മൃതി ഇറാനി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. പ്രതിഷേധം ഉയര്‍ന്നത് കേരളത്തില്‍ നിന്നുള്ള ചലച്ചിത്രപ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ്.
അതിനിടെ ഒരുവിഭാഗം ചടങ്ങ് ബഹിഷ്കരിച്ചിട്ടും അവാര്‍ഡ് വാങ്ങിയ യേശുദാസിനും ജയരാജിനും എതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുന്നുണ്ട്.
Keywords: National film awards, India, President, Yesudas, Jayaraj

COMMENTS