ചെന്നൈ: സാജിത് യാഹിയ സംവിധാനം ചെയ്ത് മഞ്ജു വാര്യര്‍ മോഹന്‍ലാല്‍ ആരാധികയായി എത്തിയ മോഹന്‍ലാലിന്റെ പ്രമേയം തമിഴിലേക്കും എത്തുന്നു. രജനികാന്...
ചെന്നൈ: സാജിത് യാഹിയ സംവിധാനം ചെയ്ത് മഞ്ജു വാര്യര്‍ മോഹന്‍ലാല്‍ ആരാധികയായി എത്തിയ മോഹന്‍ലാലിന്റെ പ്രമേയം തമിഴിലേക്കും എത്തുന്നു. രജനികാന്ത് ആരാധികയുടെ കഥ പറയുന്ന ചിത്രമായാണ് ഇത് തമിഴിലെത്തുന്നത്. രജനി സെല്‍വി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഇതില്‍ മഞ്ജു വാര്യര്‍ അഭിനയിച്ച സൂപ്പര്‍ താര ആരാധികയുടെ വേഷത്തിലെത്തുന്നത് ജ്യോതികയായിരിക്കും.
നേരത്തെ മഞ്ജു വാര്യര്‍ ഇടവേളയ്ക്കു ശേഷം നായികയായ ഹൗ ഓള്‍ഡ് ആര് യുവിന്റെ തമിഴ് പതിപ്പില്‍ ജ്യോതികയായിരുന്നു നായിക. ചിത്രം തമിഴ്നാട്ടില്‍ വന്‍ വിജയം നേടിയിരുന്നു.
ചിത്രത്തിന്റെ രചയിതാവ് സുനീഷ് വരനാട് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സൗബിന് ഷാഹിര്‍, അജുവര്‍ഗീസ്, സിദ്ദിഖ്, സലീം കുമാര്‍, കെ.പി.എ.സി ലളിത, ഹരീഷ്, ശ്രീജിത്ത് രവി, ഉഷ ഉതുപ്പ് തുടങ്ങി വന്‍ താരനിരയാല്‍ സമ്പന്നമായ മോഹന്‍ലാല്‍ തിയേറ്ററില്‍ നല്ല കളക്ഷനുമായി പ്രദര്‍ശനം തുടരുകയാണ്.

COMMENTS