ആലപ്പുഴ: മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ പുതിയ ക...
ആലപ്പുഴ: മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ പുതിയ കേസ്. മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ പങ്കുണ്ടെന്നാരോപിച്ച് എസ്.എന്‍.ഡി.പിയോഗം സംരക്ഷണ സമതി നല്കിയ ഹര്‍ജിയിലാണ് ചെങ്ങന്നൂര്‍ ഒന്നാംക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്
ചെങ്ങന്നൂരിലെ എസ്.എന്‍.ഡി.പി താലൂക്ക് യൂണിയന് മുന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ നടന്ന ആറുകോടിയിലധികം രൂപയുടെ മൈക്രോഫിന്‍സ് തട്ടിപ്പിലാണ് പൊലീസ് പുതിയ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആരെ പിന്തുണക്കണമെന്ന നിര്‍ണ്ണായക നിലപാട് പ്രഖ്യാപിക്കാനിരിക്കെയാണ് വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിക്കും കനത്ത തിരിച്ചടിയായി പുതിയ കേസ് വന്നിരിക്കുന്നത്.
എന്നാല്‍ ഇത് നേരത്തെ നടന്ന തട്ടിപ്പാണെന്നും അതിന് എസ്.എന്‍.ഡി.പിക്കെതിരെ എടുത്ത കേസ് നിലനില്‍ക്കില്ലെന്നുമാണ് ചെങ്ങന്നൂര്‍ താലൂക്ക് യൂണിയന്റെ നിലപാട്.
തട്ടിപ്പില്‍ വെള്ളാപ്പള്ളിക്കും മകനും വ്യക്തമായ പങ്കുണ്ടെന്നും അതാണ് ഇപ്പോള്‍ വ്യക്തമായതെന്നുമാണ് കോടതിയെ സമീപിച്ചവര്‍ പറയുന്നത്.
ചെങ്ങന്നൂരില്‍ 1426 കുടുംബങ്ങളാണ് മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ കുടങ്ങിയത്.

COMMENTS