എഡന്‍/സലാല: യെമനെയും ഒമാനെയും വിറിപ്പിച്ച് മേകുനു ചുഴലിക്കാറ്റ്. അതിശക്തമായ ചുഴലിക്കാറ്റിലും മഴയിലും യെമനില്‍ ഏഴും ഒമാനില്‍ മൂന്നു പേരും ...
എഡന്‍/സലാല: യെമനെയും ഒമാനെയും വിറിപ്പിച്ച് മേകുനു ചുഴലിക്കാറ്റ്. അതിശക്തമായ ചുഴലിക്കാറ്റിലും മഴയിലും യെമനില്‍ ഏഴും ഒമാനില്‍ മൂന്നു പേരും മരിച്ചു. യെനില്‍ മരിച്ചവരില്‍ രണ്ടുപേര്‍ ഇന്ത്യക്കാരാണ്.
യെമനില്‍ ഇന്ത്യക്കാരും സുഡാനികളുമടക്കം 19 പേരെ കാണാതായി. ഒമാനില്‍ മരിച്ച മൂന്നു പേരില്‍ 12 വയസ്സുള്ള കുട്ടിയുമുണ്ട്.
യെമനില്‍ 14 ഇന്ത്യന്‍ നാവികര്‍ കുടുങ്ങിയതായി ഫിഷറീസ് മന്ത്രി ഫഹദ് ഖാന് പറഞ്ഞു. സ്കോട്ര ദ്വീപിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ദ്വീപിലെ ഭൂരിഭാഗം ഗ്രാമങ്ങളും വെള്ളത്തിനടിയിലാണ്.
സലാല മറ്റു പ്രദേശങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട നിലയിലാണ്. കരവ്യോമ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. സലാല വിമാനത്താവളം അടച്ചിട്ടു. കനത്ത മഴയില്‍ റോഡുകള്‍ തകര്‍ന്നു. വൈദ്യുതി ബന്ധം പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടു.
വെള്ളിയാഴ്ച രാത്രിയിലാണ് മേകുനു ചുഴലിക്കാറ്റ് മണിക്കൂറില്‍ ഇരുന്നൂറ് കിലോമീറ്റര്‍ വേഗതയില്‍ സലാലയില്‍ വീശിയത്. ഒമാനിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിത്.

COMMENTS