മലപ്പുറം: എടപ്പാളിലെ തിയറ്ററില്‍വച്ച് അമ്മയുടെ അറിവോടെ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച പാലക്കാട് തൃത്താല സ്വദേശി മൊയ്തീന് കുട്ടിയെ ...
മലപ്പുറം: എടപ്പാളിലെ തിയറ്ററില്‍വച്ച് അമ്മയുടെ അറിവോടെ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച പാലക്കാട് തൃത്താല സ്വദേശി മൊയ്തീന് കുട്ടിയെ അറസ്റ്റു ചെയ്തു. അഅഭിഭാഷകനെ കണ്ട് മുന്‍കൂര്‍ ജാമ്യമെടുക്കുന്നതിന് എത്തിയ വേളയിലാണ് ഇയാളെ അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 18നാണ് തീയറ്ററില്‍ രണ്ടു മണിക്കൂറോളം കുട്ടി പീഡനത്തിനിരയായയത്. തീയറ്ററിലെ സിസി ടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ തീയറ്റര്‍ ഉടമകള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കു കൈമാറുകയായിരുന്നു.
അച്ഛനെക്കാള്‍ പ്രായമുള്ള മൊയ്തീന് കുട്ടി ബാലികയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നതിന് ദൃശ്യങ്ങള്‍ തെളിവാണ്. കുട്ടിയും അമ്മയും ആദ്യം തീയറ്ററിലെത്തി. പിന്നാലെ, ബെന്‍സ് കാറിലെത്തിയ മൊയ്തീന് കുട്ടിയും ഇവരുടെ നടുക്കായി വന്നിരിക്കുകയായിരുന്നു. പിന്നീടാണ് പീഡനം നടന്നത്. ഇടയ്ക്ക് ഇയാള്‍ അമ്മയേയും കൈവയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഏപ്രില്‍ 26ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തില്ല. പിന്നീട് ഈ വിഷയം വിവാദമായതോടെയാണ് മൊയ്തീന് കുട്ടിയെ പൊക്കാന്‍ പൊലീസ് നിര്‍ബന്ധിതമായത്.
പോക്സോ വകുപ്പുകള്‍ പ്രകാരം തന്നെ കേസെടുത്തേ തീരൂ എന്നതിനാല്‍ പ്രതിക്ക് എളുപ്പം രക്ഷപ്പെട്ടു പോകാനാവില്ല. കേസൊതുക്കാന്‍ ശ്രമിച്ച എസ്ഐക്ക് വീഴ്ച പറ്റിയെന്നുള്ള എസ്പിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഐജിയുടെ നടപടി.
മൊയ്തീന് കുട്ടിയെ പൊന്നാനി പൊലീസിനു കൈമാറിയിട്ടുണ്ട്. പിന്നീട് ഇയാളെ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കുമെന്നു പൊലീസ് പറഞ്ഞു.
COMMENTS