Search

നരന്ദ്ര മോദി സര്‍ക്കാരിന്റെ ജനപിന്തുണ 2014 നേക്കാള്‍ ഇടിഞ്ഞതായി സര്‍വെ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: നാളെ നാലാം വാര്‍ഷികം ആഘോഷിക്കുന്ന നരന്ദ്ര മോദി സര്‍ക്കാരിന്റെ ജനപിന്തുണ 2014 നേക്കാള്‍ ഇടിഞ്ഞതായി സര്‍വെ പറയുന്നു. എബിപിസിഎസ്ഡിഎസ് കര്‍ണ്ണാകട നിയസമഭാ തെരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെ രാജ്യത്തെ പൊതുസ്ഥിതി അറിയാനുള്ള സര്‍വെ നടത്തിയതിലാണ് ഈ വിവരമുള്ളത്. എന്നാല്‍ കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുന്നേറ്റം ബി.ജെ.പിയെ അധികാരത്തില്‍ തിരിച്ചെത്താന്‍ സഹായിച്ചേക്കുമെന്നും സര്‍വെ പറയുന്നു.

2014ല്‍ 336 സീറ്റാണ് എന്‍ഡിഎയ്ക്ക് ലഭിച്ചിരുന്നത്. ഇപ്പോഴത്തെ സ്ഥിതിയില്‍, യുപിഎയ്ക്ക് 164 സീറ്റും മറ്റുള്ളവര്‍ക്ക് 105 സീറ്റുമാണ് സര്‍വ്വെ പ്രവചിക്കുന്നത്.   ഉത്തരേന്ത്യയില്‍ നഷ്ടമാകുന്ന സീറ്റ് മറ്റിടങ്ങളില്‍ നിന്ന് നേടാനുള്ള ബി.ജെ.പിയുടെ ശ്രമം വിജയിക്കുന്നു എന്ന സൂചനയും ഇതു നല്‍കുന്നു.

വിജയപ്രതീക്ഷ ഉള്ളിടം ലക്ഷ്യം വച്ച് ബി.ജെ.പി നാലാം വാര്‍ഷികം നാളെ ഒഡീഷയിലെ കട്ടക്കിലാണ് ആഘോഷിക്കുന്നത്. പ്രധാനമന്ത്രി കട്ടക്കിലെ റാലിയില്‍ സംസാരിക്കും. ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ നാളെ ഡല്‍ഹില്‍ വാര്‍ത്താസമ്മേളനവും വിളിച്ചിട്ടുണ്ട്.






vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “നരന്ദ്ര മോദി സര്‍ക്കാരിന്റെ ജനപിന്തുണ 2014 നേക്കാള്‍ ഇടിഞ്ഞതായി സര്‍വെ റിപ്പോര്‍ട്ട്