തിരുവനന്തപുരം: വിദേശ വനിതയുടെ കൊലക്കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉമേഷ്, ഉദയന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൊലപാ...
തിരുവനന്തപുരം: വിദേശ വനിതയുടെ കൊലക്കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉമേഷ്, ഉദയന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൊലപാതകം, ബലാത്സംഗം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ലിഗയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേസ് അന്വേഷിച്ച മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ ഡി.ജി.പി അഭിനന്ദിച്ചു. ഇവര്‍ക്ക് ബാഡ്ജ് ഓഫ് ഹോണര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ലിഗയെ മാര്‍ച്ച് 14 നാണ് പ്രതികള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. ലിഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം ഇന്നു രാവിലെ പൊലീസിന് ലഭിച്ചിരുന്നു. സംഭവസ്ഥലത്തു നിന്നും കണ്ടെടുത്ത മുടികള്‍ പ്രതികളുടേതാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇതോടെയാണ് ഉമേഷിന്റെയും ഉദയന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്നു വൈകുന്നേരം നാലു മണിക്ക് ലിഗയുടെ സംസ്കാരം തൈക്കാട് ശാന്തികവാടത്തില്‍ നടക്കാനിരിക്കെയാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. സാങ്കേതിക കാരണങ്ങളാല്‍ ലിഗയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും ചടങ്ങിനെത്തില്ല. ചിതാഭസ്മം സഹോദരി ഇലീസ് ലാത്വവിയയിലേക്ക് കൊണ്ടുപോകും. ചിതാഭസ്മം വീടുകളില്‍ സൂക്ഷിക്കുകയാണ് ഇവരുടെ പതിവ്. അവിടെ പൂന്തോട്ടത്തില്‍ തണല്‍മരച്ചുവട്ടില്‍ ലിഗയുടെ ചിതാഭസ്മം സൂക്ഷിക്കും.

COMMENTS