തിരുവനന്തപുരം: വിദേശ വനിത ലിഗ കൊല്ലപ്പെട്ട സംഭവത്തില്‍ അധികാരികള്‍ കേസ് അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതായി ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂ തന...
തിരുവനന്തപുരം: വിദേശ വനിത ലിഗ കൊല്ലപ്പെട്ട സംഭവത്തില്‍ അധികാരികള്‍ കേസ് അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതായി ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരോപണം ഉന്നയിച്ചു. അതുകൊണ്ടുതന്നെ പിടിയിലായവര്‍ നിരപരാധികള്‍ ആണോ എന്ന് സംശയമുണ്ടെന്നും തുടര്‍ അന്വേഷണം സി.ബി.ഐക്ക് വിടുന്നതിനായി കോടതിയെ സമീപിക്കുമെന്നും ആന്‍ഡ്രൂ വ്യക്തമാക്കി.
സമാന രീതിയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുമെന്നും രാജ്യത്തെ നിയമ വ്യവസ്ഥയില്‍ ഭേദഗതി കൊണ്ട് വരാന്‍ ഒരുമിച്ച് സുപ്രീം കോടതിയെ സമീപിക്കുമെന്നും ആന്‍ഡ്രൂ വ്യക്തമാക്കി.
ലിഗയെ കണ്ടെത്തുന്നതിനായുള്ള ആവശ്യങ്ങള്‍ക്ക് ലഭിച്ച ഫണ്ട് നിയമപോരാട്ടതിനായി വിനിയോഗിക്കുമെന്നും കൊല്ലപ്പെടുന്നവരുടെ മരണം ആത്മഹത്യയോ അപകട മരണമോ എന്ന് വരുത്തി തീര്‍ക്കാനുള്ള അധികൃതരുടെ തന്ത്രമാണ് ഇവിടെ നടക്കുന്നതെന്നും ഇതിനെതിരെ ജനശ്രദ്ധ കൊണ്ടുവരാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും അതുമൂലം ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സഹായിക്കുമെന്നും ആന്‍ഡ്രൂ പറയുന്നു.

COMMENTS