തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടന്നു. ഇപ്പോള്‍ കസ്റ്റഡിയിലുള്ള രണ്ട് പേര് ക...
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടന്നു. ഇപ്പോള്‍ കസ്റ്റഡിയിലുള്ള രണ്ട് പേര് കുറ്റം സമ്മതിച്ചതായും ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് വൃത്തങ്ങള്‍ സൂചന നല്കി. ലിഗ രണ്ട് ദിവസം വാഴമുട്ടത്തെ പൊന്തക്കാട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്.
ആദ്യം മുതല്‍ അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കുന്ന മൊഴികളാണ് കസ്റ്റഡിയിലുള്ളവര്‍ നല്‍കിയത്. ലിഗയെ കണ്ടിട്ടില്ലെന്ന് ആദ്യം പറഞ്ഞവര്‍ പിന്നീട് മൃതദേഹം കണ്ടുവെന്ന് തിരുത്തി. എന്നാല്‍ ശാസ്ത്രീയമായി നടത്തിയ ചോദ്യം ചെയ്യലില്‍ ഇന്നലെ രാത്രി രണ്ട് പേര് കുറ്റസമ്മതം നടത്തിയെന്നാണ് സൂചന. തെളിവുകള്‍ ശേഖരിച്ച് ഇവരെ ഇന്ന് വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്യാനും നാളെ കോടതിയില്‍ ഹാജരാക്കാനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
COMMENTS