ബെംഗളൂരു: ദേശീയരാഷ്ട്രീയത്തില്‍ പോലും തരംഗം സൃഷ്ടിച്ച് കര്‍ണാടക. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷ ഐക്യത്തിന്റെ വേദി കൂടിയായി മാറു...
ബെംഗളൂരു: ദേശീയരാഷ്ട്രീയത്തില്‍ പോലും തരംഗം സൃഷ്ടിച്ച് കര്‍ണാടക. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷ ഐക്യത്തിന്റെ വേദി കൂടിയായി മാറും കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ.
കഴിഞ്ഞ ദിവസം നിയുക്ത മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയെയും സന്ദര്‍ശിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഡല്‍ഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
ഗാന്ധി കുടുംബത്തോടുള്ള ആദരവ് അറിയിക്കാനാണ് താന്‍ എത്തിയതെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം കുമാരസ്വാമി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇരുവരെയും സത്യപ്രതിജ്ഞയ്ക്കു ക്ഷണിച്ചിട്ടുണ്ടെന്നും അവര്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. സോണിയയും രാഹുലും സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസും പിന്നീട് സ്ഥിരീകരിച്ചു.
കര്‍ണാടകയില്‍ ജെഡിഎസിനു കോണ്‍ഗ്രസ് പിന്തുണ നല്‍കുന്നത് 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നത് വ്യക്തം. നേതാക്കള്‍ നല്കുന്ന സൂചനയും ഇതാണ്.
ബിഎസ്പിയുടെ മായാവതിയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ മമതാ ബാനര്‍ജിയും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങില്‍ പങ്കെടുക്കും.
മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെങ്കിലും കര്‍ണാടകയിലേത് സ്ഥിരതയുള്ള സര്‍ക്കാര്‍ ആയിരിക്കുമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നുമാണ് കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞത്. സര്‍ക്കാരിനെ നിലനിര്‍ത്താന്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറാണ് എന്ന സൂചനയാണിതു നല്‍കുന്നത്.
Keywords: Congress, JDS, Politics, Karnataka, Rahul Gandhi, Sonia Gandhi, Kumaraswamy

COMMENTS