കേരളത്തിലെ വിനോദ സഞ്ചാരമേഖലയെ ലോകഭൂപടത്തില്‍ എത്തിച്ചതില്‍ കോവളത്തിന്റെ പങ്ക് നിര്‍ണായകമാണ്. ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തുന്ന വിദേശികള...
കേരളത്തിലെ വിനോദ സഞ്ചാരമേഖലയെ ലോകഭൂപടത്തില്‍ എത്തിച്ചതില്‍ കോവളത്തിന്റെ പങ്ക് നിര്‍ണായകമാണ്. ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തുന്ന വിദേശികള്‍ ഈ മനോഹരതീരത്ത് എത്താതെ മടങ്ങാറില്ല.
കഴിഞ്ഞ കുറേ കാലങ്ങളായി തീരം വിവിധ മാഫിയകളുടെ പിടിയിലാണ്. കടല്‍ത്തീരം റിസോര്‍ട്ട് മാഫിയകള്‍ കയ്യടക്കി. സൂര്യസ്നാനത്തിനുള്ള സൗകര്യം ഒരുക്കി ബീച്ചില്‍ നിരനിരയായി ഇവരുടെ പ്രതിനിധികള്‍ ഉണ്ടാവും. ഈ ഭാഗങ്ങളില്‍ മറ്റാരെങ്കിലും എത്തിയാല്‍ വിരട്ടിമാറ്റുന്നത് ഇവിടുത്തെ പതിവു കാഴ്ചയാണ്.
യാതൊരു സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കാതെ ഇവിടെ ബോട്ട് സര്‍വീസുകളും നടത്തുന്നുണ്ട്. തീരത്തെത്തുന്ന സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികളെ വട്ടമിട്ട് സദാസമയവും ഇവരുണ്ടാവും. ഇവര്‍ തമ്മിലുള്ള അടിപിടിയും പതിവാണ്.
മയക്കുമരുന്നു മാഫിയകള്‍ കോവളത്ത് പിടിമുറുക്കുന്നതായി കുറേ നാളുകളായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍, കാര്യക്ഷമമായി ഇവരെ അടിച്ചമര്‍ത്താന്‍ അധികാരികള്‍ക്കാവുന്നില്ല. അതിന്റെ സമീപകാലത്തെ ഉദാഹരണമാണ് വിദേശി ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍.
കോവളം സന്ദര്‍ശിക്കാനെത്തുന്ന വിദേശികളുടെ എണ്ണത്തിലും സമീപകാലത്തായി കുറവുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നു. സീസണ് സമയത്ത് പോലും ഇപ്പോള്‍ പഴയ തിരക്കില്ല.
ക്രിമിനല്‍ സംഘങ്ങളുടെ സാന്നിധ്യമുള്ള ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണവും വളരെ കുറവാണ്. പൊലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കാര്യക്ഷമമല്ലെന്നാണ് പരാതി.
ലിഗയുടെ മരണം നമ്മുടെ നാട്ടിനെ ലോകരാഷ്ട്രങ്ങള്‍ക്കു മുമ്പില്‍ നാണം കെടുത്തിയ സംഭവമാണ്. ഇത്തരം സംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിച്ചാല്‍ നമ്മുടെ ടൂറിസം മേഖല പ്രതിസന്ധിയിലാവും.
പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്ന സമീപനമാണ് വിനോദസഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ക്രിയാത്മകമായ ഇടപെടലുകള്‍ അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കില്‍ കേരളത്തിലെ വിനോദസഞ്ചാര മേഖലയുടെ മരണമണി മുഴങ്ങാള് അധികനാള്‍ വേണ്ടിവരില്ല.
Keywords: Kerala Tourism, Kovalam beach, God's own country

COMMENTS