കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് 25 റണ്‍സിന് തോല്‍വി ഏറ്റുവാങ്ങി അജിന്‍ക്യ രഹാനെയുടെ രാജസ്ഥാന് റോയല്‍സ് ഐപിഎല്‍ എലിമിനേറ്...
കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് 25 റണ്‍സിന് തോല്‍വി ഏറ്റുവാങ്ങി അജിന്‍ക്യ രഹാനെയുടെ രാജസ്ഥാന് റോയല്‍സ് ഐപിഎല്‍ എലിമിനേറ്റര്‍ ഗെയിമില്‍ പുറത്ത്.
കൊല്‍ക്കത്ത ഉയര്‍ത്തിയ 170 റണ്‍സ് ലക്ഷ്യം മറികടക്കാനാവാതെ ഓവറില്‍ 144/4 എന്ന സ്കോറില്‍ രാജസ്ഥാനു മുന്നില്‍ 20 ഓവറും തീരുകയായിരുന്നു. ഇതോടെ, ആദ്യ എലിമിനേറ്റര്‍ മല്‍സരം കടന്നെത്തുന്ന കൊല്‍ക്കത്ത രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും.
നാലിന് 51 എന്ന നിലയില്‍ കൂപ്പുകുത്തിയ കൊല്‍ക്കത്തയെ നായകന്റെ ഉത്തരവാദിത്തത്തോടെ ബാറ്റ് വീശിയ കാര്‍ത്തിക്ക് (52) മുന്നോട്ടു കൊണ്ടുപോയി. ശുഭ്മാന്‍ ഗില്ലിനെയും (28) റസലിനെയും കൂട്ടുപിടിച്ച് കാര്‍ത്തിക് ടീം സ്കോര്‍ ആറിന് 135 എന്ന ഘട്ടത്തിലെത്തിച്ചു. 38 പന്തില്‍ നാല് ഫോറും രണ്ട് സിക്സും കാര്‍ത്തിക് നേടി.
കാര്‍ത്തിക് പോയതില്‍ പിന്നെ റസല്‍ രാജസ്ഥാന് ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച് , 25 പന്തില്‍ പുറത്താകാതെ 49 റണ്‍സെടുത്തു. അഞ്ച് സിക്സും മൂന്നു ഫോറും ഉള്‍പ്പെടുന്നതായിരുന്നു റസലിന്റെ ഇന്നിംഗ്സ്. കൃഷ്ണപ്പ ഗൗതം, ജോഫ്ര ആര്‍ച്ചര്‍, ലാഫ്ലിന് എന്നിവര്‍ രണ്ടു വിക്കറ്റ് നേടി.
രാജസ്ഥാന് ഓപ്പണര്‍ രാഹുല്‍ ത്രിപാഠി പുറത്താകുമ്പോള്‍ 5.1 ഓവറില്‍ 47 റണ്‍സ് എന്ന നിലയിലായിരുന്നു ടീം. തുടര്‍ന്ന് സഞ്ജു സാംസണും ക്യാപ്ടന്ട അജിന്‍ക്യ രഹാനെയും ചേര്‍ന്ന് ടീമിനെ നൂറു കടത്തി. 41 പന്തില്‍ 46 റണ്‍സെടുത്ത് രഹാനെ പോയതിനു പിന്നാലെ 38 പന്തില്‍ 50 റണ്‍സെടുത്ത് സഞ്ജുവും കൂടാരം കയറി.
ഹെന്റിച്ച് ക്ലാസനും (18 പന്തില്‍ പുറത്താകാതെ 18) സ്റ്റ്യുവര്‍ട്ട് ബിന്നി (0)ക്കും ഗൗതത്തിനും (ഏഴു പന്തില്‍ 9) നിര്‍ണായക ഘട്ടത്തില്‍ ഒന്നും ചെയ്യാനായില്ല.
തട്ടിമുട്ടിയാണ് രാജസ്ഥാന് എലിമിനേറ്റര്‍ റൗണ്ടിലെത്തിയത്. ഏതാണ്ട് തട്ടിമുട്ടിത്തന്നെ അവര്‍ പുറത്താവുകയും ചെയ്തു.
COMMENTS