കോട്ടയം: കോട്ടയം സ്വദേശി കെവിനെ ജീവനോടെ കണ്ടെത്തുന്നതില്‍ പൊലീസ് ഗുരുതര വീഴ്ച വരുത്തിയെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം മാണി ആരോ...
കോട്ടയം: കോട്ടയം സ്വദേശി കെവിനെ ജീവനോടെ കണ്ടെത്തുന്നതില്‍ പൊലീസ് ഗുരുതര വീഴ്ച വരുത്തിയെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം മാണി ആരോപിച്ചു. പൊലീസ് ഉത്തരവാദിത്വം കാണിച്ചിരുന്നെങ്കില്‍ കെവിന്റെ ജീവന് രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് മാണി പറഞ്ഞു. ഇതിന് ഉത്തരവാദികളായ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കെവിന്റെ ഭാര്യാ ബന്ധുക്കളുമായി ചേര്‍ന്ന് ഗാന്ധിനഗര്‍ എസ്.ഐ ഒത്തുകളിച്ചു എന്ന ബന്ധുക്കളുടെ ആരോപണം സംസ്ഥാനത്ത് ക്രമസമാധാനനില വഷളായി എന്നതിന്റെ തെളിവാണ്. വീട്ടില്‍ കിടന്നുറങ്ങുന്നവര്‍ സ്റ്റേഷനിലും റോഡ് വക്കിലും മരിച്ചു കിടക്കുന്നത് പൊലീസിന്റെ അനാസ്ഥകൊണ്ടാണെന്നും കെ.എം മാണി പറഞ്ഞു.
കസ്റ്റഡി മരണവും പൊലീസ് അലംഭാവവും നിത്യസംഭവമായ പശ്ചാത്തലത്തില്‍ പൊലീസ് സേനയില്‍ സമഗ്രചികിത്സ ആവശ്യമാണെന്നും പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി കൊണ്ടുള്ള ഒരു മാറ്റവും സാധ്യമാകുകയില്ലെന്നും കെ.എം മാണി വ്യക്തമാക്കി.

COMMENTS