കോട്ടയം: മാന്നാനത്തുനിന്നു തട്ടിക്കൊണ്ടു പോയ കെവിന് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗാന്ധിനഗര്‍ എസ്.ഐയ്ക്കും എ.എസ്.ഐയ്ക്കും സസ്...
കെവിന്റെ ബന്ധുക്കളുടെ പരാതിയില്‍ എസ്.ഐ കൃത്യസമയത്ത് കേസെടുത്തില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കേസെടുക്കുന്നതില്‍ ഗാന്ധിനഗര്‍ എസ്.ഐക്ക് വീഴ്ച സംഭവിച്ചതായി ഡി.വൈ.എസ്.പിയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ എസ്.ഐയ്ക്കും എ.എസ്.ഐയ്ക്കും നേരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
കോട്ടയം: മന്നാനത്തെ കെവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് പ്രതിക്കൂട്ടില്‍. കെവിനും തെന്മല ഒറ്റക്കല്‍ സ്വദേശിനിയുമായ നീനു ചാക്കോയും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതെത്തുടര്‍ന്ന് നീനുവിന്റെ സഹോദരന് ഷാനു ചാക്കോ ഉള്‍പ്പെട്ട സംഘം കെവിനെ വീടാക്രമിച്ചു തട്ടിക്കൊണ്ടുപോയത്.
കെവിനൊപ്പം ബന്ധു അനീഷിനെയും സംഘം തട്ടിക്കൊണ്ടുപോയിരുന്നു. ഇരുവരെയും വെവ്വേറെ വാഹനങ്ങളിലാണ് കൊണ്ടുപോയത്. അനീഷിനെ മര്‍ദ്ദിച്ച് അവശനാക്കി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
നീനുവിന്റെ ബന്ധുക്കളുടെ പരാതിയില്‍ ഗാന്ധിനഗര്‍ പൊലീസ് നീനുവിനെയും കെവിനെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി. നീനുവും കെവിനും വിവാഹം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ പൊലീസിനെ കാണിച്ചു.
കെവിനൊപ്പം താമസിക്കാനാണ് താത്പര്യമെന്ന് നീനു അറിയിച്ചിട്ടും അതുപരിഗണിക്കാതെ വീട്ടുകാരോടൊപ്പം പോകാന്‍ പൊലീസ് നിര്‍ബന്ധിച്ചതായി കെവിന്റെ ബന്ധുക്കള്‍ ആരോപിച്ചു. നീനു പ്രതിഷേധിച്ചപ്പോഴാണ് കെവിനൊപ്പം പോകാന്‍ പൊലീസ് അനുവദിച്ചത്.
നീനുവിനെ പൊലീസിന്റെ മുന്നില്‍ വച്ച് മര്‍ദ്ദിച്ച് ബലമായി വാഹനത്തില്‍ കയറ്റി കൊണ്ടുപോകാന്‍ ബന്ധുക്കള്‍ ശ്രമിച്ചു. എന്നാല്‍, പൊലീസ് നോക്കിനിന്നപ്പോള്‍ നാട്ടുകാര്‍ ഇടപെട്ടപ്പോഴാണ് ബന്ധുക്കള്‍ പിന്മാറിയത്.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഗുണ്ടാ സംഘം കെവിന്റെ വീട്ടിലെത്തിയത്. ശഹളം കേട്ട് സമീപത്തുള്ള വീട്ടുകാര്‍ ഉണര്‍ന്നെങ്കിലും ഗുണ്ടാസംഘം ആയുധം കാട്ടി ഭീഷണിമുഴക്കിയതിനാല്‍ പുറത്തിറങ്ങാനായില്ല.
കെവിനെ തട്ടിക്കൊണ്ടുപോയ വിവരം പൊലീസിനെ അറിയിച്ചെങ്കിലും കാര്യക്ഷമമായി ഇടപെട്ടില്ലെന്ന പരാതിയുണ്ട്. നീനുവിന്റെ പരാതി അവഗണിച്ച ഗാന്ധി നഗര്‍ എസ്ഐക്കെതിരെ അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി എസ്ഐ എം.എസ്.ഷിബുവിനോട് വിശദീകരണം തേടി. പ്രതികളില്‍ നിന്ന് പണം കൈപ്പറ്റിയെന്ന പരാതി ഡിവൈഎസ്പി അന്വേഷിക്കും.
Keywords: Kevin, Police, death
COMMENTS