ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം വന്നതോടെ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ നിലനില്‍പ്പ് ചോദ്യചിഹ്നമായി. ബാര്‍ കോഴ വിവാദത്തില്പ്പെട്ടുല...
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം വന്നതോടെ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ നിലനില്‍പ്പ് ചോദ്യചിഹ്നമായി. ബാര്‍ കോഴ വിവാദത്തില്പ്പെട്ടുലഞ്ഞ കേരള കോണ്‍ഗ്രസ് വര്‍ഷങ്ങള്‍ നീണ്ട യുഡിഎഫ് ബന്ധം ഉപേക്ഷിച്ചു.
യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിനെ മോഹിപ്പിച്ചുകൊണ്ടിരുന്നു. സിപിഎമ്മിനോട് മൃദുസമീപനം സ്വീകരിച്ച മാണിയും കൂട്ടരും കോണ്‍ഗ്രസ് നേതാക്കളെ കടന്നാക്രമിച്ചു.
കേരള കോണ്‍ഗ്രസിലൂടെ ക്രിസ്ത്യന്‍ ബെല്‍റ്റിലേക്കു നുഴഞ്ഞു കയറാം എന്ന് സിപിഎമ്മും വ്യാമോഹിച്ചു. ബാര്‍ കോഴക്കേസില്‍ മാണിയെയും കേരള കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച സിപിഎം മാണിക്കായി പരവതാനി വിരിച്ചുകാത്തിരുന്നു.
യുഡിഎഫ് വിട്ട നാള് മുതല്‍ കേരള കോണ്‍ഗ്രസ് ഇരുമുന്നണികള്‍ക്കും പിടികൊടുക്കാതെ ആടിക്കളിച്ചുകൊണ്ടിരുന്നു. സിപിഎമ്മിന്റെ പിന്തുണയോടെ കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം കേരള കോണ്‍ഗ്രസ് പിടിച്ചെടുത്തതോടെ മാണി ഇടത്തേക്കെന്ന് ഉറപ്പിച്ചു. മാത്രമല്ല, മാണി പാര്‍ട്ടി സമ്മേളനത്തില്‍ വിശിഷ്ടാതിഥിയുമായതോടെ കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിന്റെ ഭാഗമാകും എന്നുറപ്പിച്ചു.
കേരള കോണ്‍ഗ്രസ് എല്‍ഡിഎഫില്‍ ചേക്കേറുന്നതിനെ സിപിഐ ശക്തമായി എതിര്‍ത്തു. സിപിഐ നേതാക്കള്‍ പരസ്യമായി മാണിയെ തള്ളിപ്പറഞ്ഞു. മാണി അഴിമതിയുടെ ചിഹ്നമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തുറന്നടിച്ചു. മാണിയുടെ സഹായമില്ലാതെ ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് ജയിക്കുമെന്നും പറഞ്ഞു.
സിപിഐ എതിര്‍പ്പു രൂക്ഷമായതോടെ സിപിഎം വെട്ടിലായി. അഴിമതിയുടെ മൊത്തക്കച്ചവടക്കാരനായി ഉയര്‍ത്തിക്കാട്ടിയ മാണി എല്‍ഡിഎഫിന്റെ ഭാഗമാകുമ്പോള്‍ അതിനെ എങ്ങനെ ന്യായീകരിക്കുമെന്ന ചിന്ത സിപിഎം നേതാക്കളെ അലട്ടിയിട്ടുണ്ടാവാം.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ മാണിയുടെ മുന്നണി പ്രവേശം വീണ്ടും സജീവമായി. തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ഏതു മുന്നണിക്കൊപ്പം നില്ക്കും എന്നറിയാനുള്ള കൗതുകത്തിലായി രാഷ്ട്രീയ കേരളം.
അവസാന നിമിഷം മാണി വലത്തേക്കു ചരിഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ചാണക്യതന്ത്രമാണ് ഫലം കണ്ടെതെന്നാണ് സൂചന. മാത്രമല്ല, മുസ്ലീം ലീഗിന്റെ നയതന്ത്രവും ഒപ്പമുണ്ടായിരുന്നു. മാണി യുഡിഎഫില്‍ ചേക്കേറിയതോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പിച്ചവരുണ്ട്.
എല്ലാം തകിടംമറിക്കുന്നതായി തിരഞ്ഞെടുപ്പുഫലം. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന് വന്‍ഭൂരിപക്ഷത്തില്‍ ജയിച്ചു. ഫലമറിഞ്ഞയുടന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കേരള കോണ്‍ഗ്രസിനെതിരെയാണ് സംസാരിച്ചത്.
തിരഞ്ഞെടുപ്പു ഫലത്തോടെ വെട്ടിലായത് കേരള കോണ്‍ഗ്രസും യുഡിഎഫുമാണ്. അവസാന നിമിഷം മാണി യുഡിഎഫില്‍ വന്നത് ഗുണകരമായില്ലെന്നു മാത്രമല്ല, യുഡിഎഫില്‍ ഇനി പഴയതുപോലെ വില പേശി നില്‍ക്കാനും കേരള കോണ്‍ഗ്രസിനാവില്ല.
Keywords: Kerala Congress, KM Mani,Kerala, Politics, LDF, UDF

COMMENTS