ബംഗളൂരു: കര്‍ണ്ണാടകയില്‍ നിന്ന് ഹൈദരാബാദിലേക്ക് മാറ്റിയിരുന്ന കോണ്‍ഗ്രസ് - ജെ.ഡി.എസ് എം.എല്‍.എമാര്‍ ഇന്നു രാവിലെ ബംഗളൂരുവില്‍ തിരിച്ചെത്ത...
ബംഗളൂരു: കര്‍ണ്ണാടകയില്‍ നിന്ന് ഹൈദരാബാദിലേക്ക് മാറ്റിയിരുന്ന കോണ്‍ഗ്രസ് - ജെ.ഡി.എസ് എം.എല്‍.എമാര്‍ ഇന്നു രാവിലെ ബംഗളൂരുവില്‍ തിരിച്ചെത്തി. ഇതിനിടയില്‍ വിട്ടുപോയെന്ന് കരുതിയിരുന്ന രണ്ട് എം.എല്‍.എമാരായ ആനന്ദ് സിംഗും പ്രതാപ് ഗൗഡയും മടങ്ങിയെത്തിയത് കോണ്‍ഗ്രസ്സിന് ആശ്വാസമായി. ഇന്ന് വൈകുന്നേരം നാലു മണിക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് സുപ്രീംകോടതി ഇന്നലെ നിലവിലെ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിയമസഭയില്‍ വിശ്വാസവോട്ട് നേടാന്‍ യെദ്യൂരപ്പയ്ക്ക് വേണ്ടത് 111 എം.എല്‍.എമാരുടെ പിന്തുണയാണ്.
രാവിലെ 11 മണിക്കാണ് സഭാ നടപടികള്‍ തുടങ്ങുന്നത്. പ്രോടേം സ്പീക്കറെ നിയമിച്ചത് സംബന്ധിച്ച കേസ് ഇതിന് മുന്‍പ് രാവിലെ 10.30ന് സുപ്രീം കോടതി പരിഗണിക്കും
അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷം വൈകിട്ട് നാലു മണിക്കാണ് വോട്ടെടുപ്പ്. കേവലഭൂരിപക്ഷത്തിനായി മറുചേരിയില്‍ നിന്ന് എം.എല്‍.എമാരെ കൂടെക്കൂട്ടാനുളള ശ്രമത്തിലാണ് അവസാന മണിക്കൂറിലും രണ്ടു പാര്‍ട്ടികളും.
രാവിലെ പതിനൊന്ന് മണിക്കാണ് സഭ ചേര്‍ന്നാല്‍ ആദ്യം പ്രോടേം സ്പീക്കര്‍ക്ക് മുമ്പാകെ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം നാലുമണിക്ക് മുന്‍പ് ഇത് പൂര്‍ത്തിയാക്കണം. നാലു മണിക്കാണ് നിര്‍ണ്ണായകമായ വിശ്വാസവോട്ടെടുപ്പ്. ഇപ്പോഴും രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്ന കര്‍ണ്ണാടകയില്‍ ആരൊക്കെ മറുകണ്ടം ചാടും ആരെയൊക്കെ ചാക്കിട്ടുപിടിക്കുമെന്ന് ഇന്ന് വൈകിട്ടോടെ തീരുമാനമാകും.

COMMENTS