റോയ് പി തോമസ് കൊച്ചി : ബിജെപി റാഞ്ചുമെന്നു പേടിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയും ജനതാദള്‍ എസും എംഎല്‍എമാരെ കേരളത്തിലേക്കു മാറ്റുന്നു. മിക്...
റോയ് പി തോമസ്
കൊച്ചി : ബിജെപി റാഞ്ചുമെന്നു പേടിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയും ജനതാദള്‍ എസും എംഎല്‍എമാരെ കേരളത്തിലേക്കു മാറ്റുന്നു. മിക്കവാറും കൊച്ചിയിലേക്കായിരിക്കും ഇവരെ കൊണ്ടുവരിക.ഇടതു ഭരണത്തിലുള്ള കേരളം പോലെ മറ്റെങ്ങും സുരക്ഷിതമായി എംഎല്‍എമാരെ മാറ്റാനാവില്ലെന്നാണ് കോണ്‍ഗ്രസും ജനതാദളും കരുതുന്നത്. കൊച്ചി തിരഞ്ഞെടുക്കാന്‍ മറ്റൊരു കാരണം, ആവശ്യം വരുമ്പോള്‍ അരമണിക്കൂറിനുള്ളില്‍ വിമാനത്തില്‍ ഇവരെ ബംഗളൂരുവില്‍ എത്തിക്കാനാവുമെന്നതുമാണ്.
എന്തായാലും ഇനി കര്‍ണാടകത്തില്‍ എംഎല്‍എമാരെ നിറുത്തുന്നത് സുരക്ഷിതമല്ലെന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസും ജനതാദളും. ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ 15 ദിവസം കൊടുത്തിരിക്കെ, അത്രയും സമയം എംഎല്‍എമാരെ സൂക്ഷിക്കേണ്ടത് വലിയ തലവേദനയായിട്ടുണ്ട്. ഇന്നലെ കോണ്‍ഗ്രസ് എംഎല്‍എമാരെ ബംഗളൂരുവിനു പുറത്ത് ഈഗിള്‍ടണ്‍ റിസോര്‍ട്ടിലും ജനതാദള്‍ എംഎല്‍എമാരെ ഷാന്‍ഗ്രില ഹോട്ടലിലുമാണ് പാര്‍പ്പിച്ചിരുന്നത്.
ഇതിനിടെ, കര്‍ണാടകത്തിലെ രാഷ്ട്രീയച്ചൂടില്‍ നിന്നു ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുരക്ഷിതമായ, മനോഹരമായ റിസോര്‍ട്ടുകളില്‍ വന്നു പാര്‍ക്കാനും
കേരള ടൂറിസത്തെ കര്‍ണ്ണാടകയിലെ രാഷ്ട്രീയക്കാരനെ വഞ്ചിച്ചതായി പരക്കെ അറിയപ്പെട്ടിരുന്നു. 'കര്‍ണ്ണാടകയിലെ വിര്ഡിക്കറ്റിന്റെ പരുക്കനുവദിച്ച ശേഷം ഞങ്ങള്‍ എല്ലാ എംഎല്‍എമാരേയും ദൈവത്തിന്റെ സ്വന്തം നാടിന്റെ സുരക്ഷിതമായ, മനോഹരമായ റിസോര്‍ട്ടുകളില്‍ വന്നു പാര്‍ത്ത് രാഷ്ട്രീയം കളിക്കാന്‍ ക്ഷണിച്ചുകൊണ്ട് കേരള ടൂറിസം നടത്തിയ ട്വീറ്റും വിവാദമായിരുന്നു. ഈ ട്വീറ്റ് പിന്നീട് പിന്‍വലിക്കുകയും ചെയ്തിരുന്നു.
COMMENTS