ജെറുസലേം: ഇറാന്റെ ആണവ പദ്ധതിയുടെ രേഖകള്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പുറത്തുവിട്ടു. 2015 ല്‍ ആണവായുധങ്ങള്‍ നിര്മ്മിക്ക...
ജെറുസലേം: ഇറാന്റെ ആണവ പദ്ധതിയുടെ രേഖകള്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പുറത്തുവിട്ടു. 2015 ല്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന് നല്കിയ ഉറപ്പ് ഇറാന് ലംഘിച്ചെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. പ്രൊജക്റ്റ് അമാദ് എന്ന പേരില്‍ ഇറാന് നടത്തിയ ആണവ പരീക്ഷണങ്ങളുടെ മുഴുവന്‍ രേഖകളും ലഭിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ ഇസ്രായേല്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ ഈ വെളിപ്പെടുത്തലെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ആണവ കരാറില്‍ നിന്ന് പിന്മാറാന് ഒരുങ്ങുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പ്രീതിപ്പെടുത്താനാണ് നെതന്യാഹു ഇല്ലാത്ത തെളിവുകളുമായി വന്നിരിക്കുന്നതെന്നായിരുന്നു ഇറാന്റെ പ്രതികരണം. അതേസമയം ഇസ്രയേലിന്റെ ഈ വെളിപ്പെടുത്തലിനെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അഭിനന്ദിച്ചു.
COMMENTS